ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്

ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്




വോക്കൽ കൊടിന് വീക്കം സംഭവിച്ചതിനാൽ ശബ്ദം വിശ്രമത്തിലാണെന്ന് നടിയും എഴുത്തുകാരിയുമായ ജോളി ചിറയത്ത്. വർഷങ്ങൾക്കു മുൻപ് ഇത്തരമൊരു അവസ്ഥ വന്നപ്പോൾ ശബ്ദം അടഞ്ഞു പോവുകയും ദീർഘകാലത്തെ ചികിത്സയ്ക്കു ശേഷമാണ് ശബ്ദം വീണ്ടെടുത്തതെന്നും ജോളി വ്യക്തമാക്കി. സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം സുഹൃത്തുക്കളെയും ആരാധകരെയും അറിയിച്ചത്. 


ജോളി ചിറയുടെ വാക്കുകൾ: "പ്രിയ കൂട്ടുകാരെ... 23 വർഷം മുമ്പ് വന്ന് 'ആ' എന്ന് ഉച്ചരിക്കാൻ ആവാത്ത വിധം ശബ്ദം അടഞ്ഞ് പോവുകയും കുറച്ച് കാലത്തെ ട്രീറ്റ്മെൻ്റിന് ശേഷം മാറിയ വോക്കൽകോട് ഇഷ്യൂസ് കുറച്ച് സമയം ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നു. വോക്കൽ കോഡിൽ നോഡ്യൂൾ ഫോം ചെയ്യുന്നു. മരുന്നിനേക്കാൾ ശബ്ദത്തിന് വിശ്രമം എന്നത് ഒരേയൊരു റെമഡിയാണ്.


അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മൻസിൽ, തൊട്ടപ്പൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ജോളി ചിറയത്ത് എഴുത്തുകാരിയും സോഷ്യൽ ആക്ടിവിസ്റ്റുമാണ്. ജോളി ചിറയുടെ ആത്മകഥ 'നിങ്ങൾ കത്തുന്ന കടലുകൾ' വലിയ ജനപ്രീതി നേടിയിരുന്നു. കൊമ്പൽ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിലൂടെ സംസ്ഥാന സർക്കാരിൻ്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള ടെലിവിഷൻ അവാർഡ് നേടിയിട്ടുണ്ട്. ഇന്ദ്രൻസിനൊപ്പം അഭിനയിക്കുന്ന കനകരാജ്യം ആണ് ജോളിയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.


തന്റെ വോക്കല്‍ കോഡിന് വീക്കം സംഭവിച്ചതിനാല്‍ ശബ്ദ വിശ്രമം ആവശ്യമാണെന്ന് താരം പറയുന്നു. സോഷ്യല്‍ മീഡിയാ പോസ്റ്റിലൂടെയാണ് ജോളി തന്റെ രോഗാവസ്ഥ വെളിപ്പെടുത്തിയത്. 23 വര്‍ഷത്തിന് മുമ്ബുണ്ടായ രോഗം തന്നെ വീണ്ടും പിടികൂടിയിരിക്കുകയാണെന്ന് താരം പറയുന്നു.


മരുന്നിനേക്കാള്‍ ശബ്ദത്തിന് വിശ്രമം എന്നതാണ് ഒരേയൊരു റെമഡി. ആരെങ്കിലും വിളിച്ചാല്‍ കോള്‍ അറ്റ്ന്റ് ചെയ്യാന്‍ പറ്റാത്തതിനാല്‍ ഫോണ്‍ ഓഫ് മോഡില്‍ ആണ്. വീട്ടില്‍ വൈഫൈ കണക്റ്റഡ് ആയതിനാല്‍ സുഹൃത്തുക്കള്‍ക്ക് എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് മെസ്സന്‍ജര്‍ / വാട്ട്‌സ്പ്പ് വഴി ബന്ധപ്പെടാം. സ്‌നേഹം എന്നാണ് താരം പങ്കുവച്ചത്.