ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നല്ലതു ചെയ്യുക എന്നതു നല്ലതിനു വേണ്ടി നല്ലതു ചെയ്യുകയെന്ന് നാം തിരുത്തേണ്ടിയിരിക്കുന്നു.

സമൂഹത്തിലെ എല്ലാ ഓരോരുത്തരും പ്രധാനരാണ്, അവരവരുടെ റോളുകൾ ഭംഗിയാക്കാൻ അവർതന്നെ വേണം.., ആരെയും വിലകുറച്ച് കാണാൻ നമുക്ക് അർഹതയില്ല.മൂർച്ചയുള്ള ബ്ലേഡ് കൊണ്ട് മരം മുറിക്കാൻ പറ്റില്ല.., മൂർച്ചയുള്ള മഴു കൊണ്ട് മുടി മുറിക്കാനുമാകില്ല.




 

ഒറ്റയ്ക്ക് എനിക്ക് പറയാം.. ഒറ്റയ്ക്ക് എനിക്ക് ആസ്വദിക്കാം.. ഒരുമിച്ചാണെങ്കിൽ അത് ആഘോഷമാവും.. അതാണ്‌ ബന്ധങ്ങൾ.., ഒറ്റയ്ക്ക് നമ്മളാരും ഒന്നുമല്ല, ഒന്നിനുമാവില്ല നമുക്ക്.ചില സമയത്തു കൂടെയുള്ളവരുടെ ചില കുറവുകൾ കണ്ടില്ലെന്നു നടിക്കുക.., അത് ജീവിതത്തിൽ സന്തോഷമേ കൊണ്ട് വരൂ.. ഒരു നഷ്ടവും അതുണ്ടാക്കില്ല.



അക്ബര്‍ ചക്രവര്‍ത്തിയുടെ ഉപദേശകനായ സൂഫിയതി ഫരീദിന്റെ കഥ കേട്ടിട്ടില്ലേ?അക്ബര്‍ ചക്രവര്‍ത്തിക്ക് സൂഫിയതി ഫരീദിനെ വലിയ കാര്യമാണ്.ബുദ്ധിസാമര്‍ത്ഥ്യമുള്ള നല്ലൊരു ഉപദേശകന്‍ കൂടിയാണദ്ദേഹം. ഒരു ദിവസം ചക്രവര്‍ത്തി സൂഫിയതിയെ വിളിച്ചു പറഞ്ഞു: 'ഇതാ, താങ്കളെ ഞാന്‍ ആദരിക്കുന്നു. വജ്രം പതിച്ച അമൂല്യമായ കത്രിക സമ്മാനമായി നല്‍കുന്നു.'...രാജസദസ്സാകെ അമ്പരന്നു.


അപ്പോൾ സൂഫിയതി ശാന്തനായി ചക്രവർത്തിയോട്‌ പറഞ്ഞു : 'ആ കത്രികക്ക് പകരം എനിക്കൊരു സൂചി സമ്മാനമായി തന്നാലും.' ഇത്തവണ അന്തംവിട്ടത് അക്ബര്‍ ചക്രവര്‍ത്തി. _*'ഇത്രയേറെ വിലപിടിപ്പുള്ള സമ്മാനത്തിനു പകരം ഒരു സൂചിയാണോ സമ്മാനമായി താങ്കള്‍ എന്നോട് ചോദിക്കുന്നത്?'
സൂഫിയതി വിനയം വിടാതെ പറഞ്ഞു: 'തിരുമേനി, കത്രിക കൊണ്ട് എല്ലാം വെട്ടി മാറ്റാനേ കഴിയൂ. സൂചി കൊണ്ട് ആ വെട്ടിമാറ്റിയതു പോലും തുന്നിച്ചേര്‍ക്കാനാവും.'


നാമും ജീവിതത്തില്‍ പലപ്പോഴും ഒരു കത്രികയുടെ സ്വഭാവത്തിലേക്ക് മാറാറില്ലേ? നമുക്ക് നമ്മുടെ സമൂഹത്തിലെ സൂചിയായി, യോജിപ്പിക്കാവുന്നതൊക്കെ തുന്നിക്കൂട്ടാം.
മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ്. മറ്റുള്ളവരുമൊത്ത് സഹകരിച്ചു വേണം മുന്നോട്ടു പോകാന്‍. താളാത്മകമായി ഒന്നിച്ചു ജീവിക്കുവാനും അന്യോന്യം മനസ്സിലാക്കാനും കഴിയുന്നില്ലെങ്കില്‍ ഇതെന്തു ജീവിതം? ചുറ്റുമുള്ളവരെ സ്‌നേഹിക്കുക മാത്രമല്ല, അവരെ നാം സംരക്ഷിക്കണം. അവര്‍ക്കു സന്തോഷം പകരണം. ദുഃഖങ്ങളിലും പങ്കുചേരണം.


നമുക്കുള്ളതേ നമുക്കു ചുറ്റുമുള്ളവര്‍ക്ക് നല്‍കാനാവൂ. നിങ്ങളുടെ അയല്‍ക്കാരന്റെ ഭാര്യക്ക് ഹൃദയശസ്ത്രക്രിയക്ക് ഒരു ലക്ഷം രൂപ വേണം.നിങ്ങള്‍ക്ക് അയാളെ സഹായിക്കാന്‍ നല്ല മനസ്സുണ്ട്. പക്ഷേ, ആ പണം നിങ്ങളുടെ കൈയിലില്ല. എത്ര ആഗ്രഹിച്ചാലും ഉള്ളതേ നല്‍കാനാവൂ. നിങ്ങള്‍ പണം കൊടുത്തില്ലെങ്കിലും നിങ്ങളുടെ കൈവശമുള്ള സ്‌നേഹവും സഹാനുഭൂതിയും നല്‍കാമല്ലോ. നിങ്ങള്‍ക്കത് അയാള്‍ തിരിച്ചു തരികയും വേണ്ട. കടക്കാരനാവാതെ തന്നെ നന്മ ചൊരിയൂ.



സ്‌നേഹം വഴിഞ്ഞൊഴുകട്ടെ. മറ്റുള്ളവര്‍ക്ക് സന്തോഷം വിതറുമ്പോള്‍ നമ്മുടെ മനസ്സിലും സന്തോഷപ്രവാഹം. ഒരാളോട് അതൃപ്തിയോ വിദ്വേഷമോ നമുക്കുണ്ടാവുമ്പോള്‍ നമ്മുടെ മനസ്സിലും അത്തരം അധമവികാരങ്ങള്‍ തന്നെയായിരിക്കുമല്ലോ ഉണ്ടാവുക.


നന്ദി പ്രതീക്ഷിച്ച് നാം ഒന്നും ചെയ്യരുത്‌.. പലപ്പോഴും അതു കിട്ടിയെന്നു വരില്ല. കേരളീയ സമൂഹത്തിലെ ഒരു ഉന്നത വ്യക്തിയുടെ വാക്കുകൾ ഇങ്ങനെ : "സ്‌കൂള്‍ പ്രവേശനത്തിനു വേണ്ടി എത്രയോ മാതാപിതാക്കള്‍ എന്റെ അരികില്‍ വരാറുണ്ട്. ജോലി കിട്ടുന്നതിന് ശുപാര്‍ശക്കായും ചിലര്‍ എത്താറുണ്ട്. സഹായിക്കാന്‍ ചെയ്യാവുന്നതൊക്കെ ഞാനും ചെയ്യും. പക്ഷേ, സ്‌കൂള്‍ പ്രവേശനം കിട്ടിയെന്നോ ആ ജോലി കിട്ടിയെന്നോ അവരില്‍ പലരും നമ്മെ അറിയിച്ചുവെന്നുവരില്ല.


വളരെ മുമ്പുണ്ടായ ഒരനുഭവം പറയാം. ആദ്യമായി വനിതാ പോലീസിലേക്ക് റിക്രൂട്ട്‌മെന്റ് കോഴിക്കോട്ട് നടക്കുകയാണ്.തെരഞ്ഞെടുപ്പ് നടത്തുന്ന പ്രധാന പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ എന്റെ അമ്മയുടെ ക്ലാസ്‌മേറ്റ്.അമ്മയെ കാണാന്‍ പോലീസ് കാറില്‍ അവര്‍ വരാറുണ്ടായിരുന്നു. ഇതറിഞ്ഞാകാം ഒട്ടേറെപ്പേര്‍ എന്നോട് ശുപാര്‍ശ പറയണമെന്ന ആവശ്യവുമായി എത്തി.ആരെയും മുഷിപ്പിക്കേണ്ടെന്നു കരുതി എല്ലാവരുടെയും പേരുവിവരം ഞാന്‍ വാങ്ങിവെച്ചു. അതില്‍ വളരെ അര്‍ഹതപ്പെട്ടവരെന്നു തോന്നിയ ചിലരുടെ പേര്‍ ഞാന്‍ എഴുതിക്കൊടുത്തു. അവര്‍ക്കൊക്കെ അന്ന് ജോലിയും കിട്ടി. കാരണം, അക്കാലത്ത് പോലീസില്‍ പെണ്‍കുട്ടികള്‍ ചേരുക അത്ര സാധാരണമായിരുന്നില്ല. അതുകൊണ്ടു തന്നെ മെറിറ്റില്‍ അവര്‍ക്കൊക്കെ ജോലിയും കിട്ടിയെന്ന് ഞാന്‍ ആശ്വസിച്ചു.


ബിസ്‌കറ്റും മറ്റു ബേക്കറി സാധനങ്ങളുമായി നന്ദി പറയാന്‍ വന്നത് ഒരേയൊരു യുവതിയായിരുന്നു. ആ സ്ത്രീയുടെ കാര്യത്തില്‍ എന്റെ ഭാഗത്തു നിന്ന് ഒരു ശുപാര്‍ശയും നടത്തിയിട്ടില്ലായിരുന്നു. ഞാന്‍ എങ്ങനെ അവര്‍ കൊണ്ടു വന്ന സന്തോഷപ്പൊതി വാങ്ങും, വാങ്ങാതിരിക്കും? ഒടുവില്‍ ഞാന്‍ പറഞ്ഞു: 'ബിസ്‌ക്കറ്റ് കൊണ്ടുവന്നതല്ലേ, ഇവിടെ വച്ചോളൂ. ഞാനൊരു സത്യം പറയാം: കുട്ടിയുടെ ജോലിക്കാര്യം ഞാന്‍ ആരോടും പറഞ്ഞിട്ടില്ല.'


അത്ഭുതമെന്നു പറയട്ടെ, ആ ബിസ്‌ക്കറ്റ് പൊതി കൈയിലെടുത്തു കൊണ്ട് ആ യുവതി പോലീസ് ട്രെയിനിങ് കിട്ടും മുമ്പേ നല്ല പോലീസ് ഭാഷയില്‍ അവളുടെ വായില്‍ തോന്നിയതൊക്കെ എന്നെ വിളിച്ചു പറഞ്ഞു. ഇവിടെ തെറ്റു പറ്റിയത് എനിക്കാണ്. സന്തോഷപൂര്‍വം കൊണ്ടു വന്ന സമ്മാനപ്പൊതി വാങ്ങിവച്ച് ഒന്നു ചിരിച്ചിരുന്നെങ്കിലോ? ആ യുവതിയുടെ സന്തോഷം കളയാതെ എനിക്ക് നോക്കാമായിരുന്നു. ആ തെറിവിളിയോടെ അവളുടെയും അതു കേട്ട എന്റെയും സന്തോഷം എങ്ങോ പോയി മറഞ്ഞു.



നല്ലതു ചെയ്യുക എന്നതു നല്ലതിനു വേണ്ടി നല്ലതു ചെയ്യുകയെന്ന് നാം തിരുത്തേണ്ടിയിരിക്കുന്നു. പ്രതീക്ഷിക്കാതെ ഇടക്ക് ഒരു നന്ദി കിട്ടിയാലും സന്തോഷം, കിട്ടിയില്ലെങ്കിലും സന്തോഷം. ആദ്യം വേണ്ടത് നല്ലതു ചെയ്ത് നാം സ്വയം സന്തുഷ്ടനാവുകയാണ്.


നാവിനു എത്രയോ തവണ പല്ലുകളുടെ കടിയേൽക്കുന്നു, എന്നിട്ടും അവ ഒരുമിച്ചാണ്‌.., കണ്ണുകൾ പരസ്പരം കാണുന്നില്ല, എന്നിട്ടും അവ ഒന്നിച്ചു മാത്രം കാഴ്ചകൾ കാണുന്നു, ചിമ്മുന്നു, കരയുന്നു.


നിങ്ങള്‍ സന്തുഷ്ടനാണെങ്കില്‍ മറ്റുള്ളവര്‍ക്കായി കൂടുതല്‍ സന്തോഷം നല്‍കാന്‍ നിങ്ങള്‍ക്കാവും. സെല്‍ഫിഷില്‍ നിന്നുള്ള മോചനത്തിന്റെ വഴികൂടിയാണത്.മറ്റുള്ളവരുടെ സന്തോഷത്തിനും സുരക്ഷക്കും നമുക്ക് എന്തൊക്കെ ചെയ്യാനാവും? 


കണ്ണില്ലാതെ നാഷണല്‍ ഹൈവേ മുറിച്ചു കടക്കാന്‍ പറ്റാതെ നില്‍ക്കുന്ന ഒരാളെ റോഡ് കടത്തുവാന്‍ നമുക്ക് സഹായിക്കാനാവും. അക്ഷരാഭ്യാസമില്ലാത്ത ഒരാള്‍ക്ക് റേഷന്‍ കാര്‍ഡോ മറ്റോ പൂരിപ്പിച്ചു കൊടുക്കാന്‍ എന്താണ് പ്രയാസം? റോഡില്‍ തളര്‍ന്നു കിടക്കുന്ന ഒരാളെ മറ്റു യാത്രക്കാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിക്കാന്‍ നമുക്ക് മുന്‍കൈയെടുത്തു കൂടേ?


മദര്‍ തെരേസ പറയാറുണ്ട്: 'ലോകത്തിലെ ഏറ്റവും മഹത്തായ കാര്യങ്ങളൊന്നും നാം ചെയ്യേണ്ട. ഹൃദയപൂര്‍വം കൊച്ചുകൊച്ചു കാര്യങ്ങള്‍ക്ക് നമ്മുടെ ഒരു കൈത്താങ്ങ് നല്‍കാന്‍ സന്നദ്ധനായാല്‍ മതി.'
ഒരു ദിവസം ഒരു നല്ല കാര്യമെങ്കിലും ചെയ്യുക. സഹായം വേണ്ടവര്‍ക്ക് നമ്മെക്കൊണ്ട് ചെയ്യാവുന്ന ചെറിയ സഹായം ചെയ്യുക. ഇതു മാത്രം മതി. ജീവിതത്തിന് അത് പുതിയ അര്‍ത്ഥതലങ്ങളുണ്ടാക്കും. ഇതിനു മറ്റുള്ളവരുടെ അംഗീകാരം പ്രതീക്ഷിക്കരുത്. അതിന്റെ നന്മ നമ്മുടെ മനസ്സില്‍ ആഹ്ലാദമായി ഒഴുകും.  അതിന്റെ ഒരു സുഖം ഒന്നു വേറെ.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എണ്ണ തേച്ചുള്ള കുളി ശരീരത്തിന് നല്ലതാണോ

ആ ധുനിക ചികിത്സയുടെ ഉപജ്ഞാതാവായ ഹിപ്പോക്രാറ്റ്സിനോട് അദേഹത്തിന്റെ ആരോഗ്യരഹസ്യമാരാഞ്ഞപ്പോള്‍ തേച്ചു കുളിയും തേൻകുടിക്കലുമെന്നായിരുന്നു. വെളിപ്പെടുത്തല്‍. നമ്മുടെ പഴമക്കാര്‍ ആരോഗ്യത്തോടെ ദീര്‍ഘായുസ്സ് അനുഭവിച്ചിരുന്നവരാണ്. അവര്‍ ആരോഗ്യത്തിനായി ഏറെയൊന്നും ചെയ്തിരുന്നുമില്ല. അധ്വാനിച്ച്‌, നന്നായി വിയര്‍ത്ത്, നന്നായി വിശന്നുഭക്ഷിക്കുന്നതിലും നിത്യവും നിറുകയില്‍ എണ്ണതേച്ചു കുളിക്കുന്നതിലും നിഷ്കര്‍ഷത പാലിച്ചിരുന്നു. മരുന്നുകള്‍ മാറിമാറി സേവിച്ചിട്ടും വിട്ടുമാറാത്ത നീര്‍ക്കെട്ടെന്ന കുരുക്കഴിക്കാനുള്ള മരുന്നും ശാസ്ത്രീയമായ തേച്ചു കുളി തന്നെ. എങ്ങനെയാണ് കുളിക്കേണ്ടത് ? തേച്ചുകുളി എന്നാല്‍ എണ്ണ തേച്ചുകുളി എന്നാണ്. എണ്ണ തേപ്പ് എന്നാല്‍ നിറുകയില്‍ എണ്ണ വയ്ക്കുക എന്നുമാണ്. തല മറന്ന് എണ്ണ തേക്കരുത് എന്ന പഴമൊഴി ശിരസ്സിന്റെ അമിതപ്രാധാന്യമാണു വ്യക്തമാക്കുന്നത്. നിറുക എന്നതു നാഡീഞരമ്ബുകളുടെ പ്രഭവസ്ഥാനമാണ്. നിറുകയിലൂടെ വെള്ളവും എണ്ണയും നാഡിവ്യൂഹത്തിലേക്ക് നേരിട്ടരിച്ചിറങ്ങും. വെള്ളം നിറുകയില്‍ താഴുന്നതാണു നീര്‍ക്കെട്ടിനു കാരണമാകുന്നത്. മുൻകാലങ്ങളില്‍ മഴക്കാലം പനിക്കാലമായിരുന്നില്ല. കാരണം, പണ്...

മോട്ടിവേഷൻ ചിന്തകൾ

തിരിച്ചറിവുകളാണ് യഥാർത്ഥ ശരികൾ. ആ ശരികളാണ് നമ്മളെ തെറ്റുകളിൽ നിന്ന് സംശുദ്ധീകരിക്കുന്നതും നന്മയിലേക്ക് വഴി നടത്തുന്നതും.സ്വയം തിരിച്ചറിവുകളിലൂടെ മാത്രമാണ് തെറ്റുകളിൽ നിന്നുള്ള മോചനം സാധ്യമാവൂ..തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ അറിവുള്ളവർ സ്വയം തിരുത്തും .അറിവില്ലാത്തവർ തർക്കിച്ചുകൊണ്ടേയിരിക്കും. മനുഷ്യജീവിതം തന്നെ തെറ്റിൽ നിന്നും ശരിയിലേക്കുള്ള യാത്രയാണ്. തെറ്റുകൾ സംഭവിച്ചെന്നിരിക്കും. തിരുത്താനും സ്വയം നന്നാകാനുമുള്ള പരിശ്രമം നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകണം. ചിന്തകളും വാക്കും പ്രവൃത്തിയും നന്മകൾ നിറഞ്ഞതായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതാണ് ആത്യന്തികമായി വിജയത്തിലേക്കുള്ള വഴി. ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം സ്വന്തം തെറ്റ് മനസ്സിലാക്കുകയും അത് അംഗീകരിക്കുകയുമാണ് . ഏറ്റവും എളുപ്പമുള്ള സംഗതി മറ്റുള്ളവരുടെ തെറ്റുകൾ കണ്ടെത്തി പ്രചരിപ്പിക്കലാണ്. ചെയ്യരുതാത്തത് ചെയ്യുന്നത് മാത്രമല്ല ചെയ്യേണ്ട സമയത്ത്ചെയ്യാതിരിക്കുന്നതും തെറ്റ് തന്നെയാണ് . മനുഷ്യരുടെ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണിത്. അവർക്ക് മറ്റുള്ളവർ തെറ്റായ വഴിയിലൂടെയാണെന്നത് വളരെ എളുപ്പത്തിൽ മനസ്സിലാവും.എന്നാൽ താനും...

നമ്മൾ നിർബന്ധമായും കഴിക്കേണ്ട ചില പോഷകാഹാരങ്ങൾ

നമ്മൾ നിർബന്ധമായും കഴിക്കേണ്ട ചില പോഷകാഹാരങ്ങൾ നമ്മൾ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില പോഷകാഹാരങ്ങൾ ഉണ്ട്  ആരോഗ്യവും ഫിറ്റ്‌നസും നിലനിർത്താൻ പോഷകാഹാരങ്ങൾ കഴിക്കേണ്ടതുണ്ട്. ഒരാൾ നിർബന്ധമായും കഴിക്കേണ്ട പോഷകങ്ങൾ അടങ്ങിയ ചില ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് ഇന്ന് ഇവിടെ.പോഷകങ്ങളുടെ കലവറയായ ഭക്ഷണങ്ങൾ അവയിൽ അടങ്ങിയിരിക്കുന്ന കലോറിയുടെ അളവിനാൽ ഉയർന്ന പോഷകങ്ങൾ ഉള്ളവയാണ്. കശുവണ്ടി... ലോകമെമ്പാടുമുള്ളവരുടെ ഏറ്റവും പ്രിയപ്പെട്ട നട്‌സാണ് കശുവണ്ടി. അവയിൽ ഉയർന്ന അളവിൽ വെജിറ്റബിൾ പ്രോട്ടീനും കൊഴുപ്പും (മിക്കവാറും അപൂരിത ഫാറ്റി ആസിഡ്) അടങ്ങിയിട്ടുണ്ട്, പ്രോട്ടീന്റെ മികച്ച സ്രോതസ്സാണ്. വെള്ളകടല... പ്രോട്ടീൻ, ഫോളേറ്റ് (വിറ്റാമിൻ ബി 9), ഇരുമ്പ്, സിങ്ക്, നാരുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് വെള്ളക്കടല. നാരുകളും പ്രോട്ടീനുകളും അടങ്ങിയിരിക്കുന്നതിനാൽ വെള്ളക്കടല പതിവായി കഴിക്കുന്നത് ചില രോഗങ്ങൾ തടയാൻ സഹായിക്കുന്നു. റാഗി... എല്ലാത്തരം തിനയും പോഷകസമൃദ്ധമാണെങ്കിലും, റാഗിക്ക് ചില പ്രത്യേക ഗുണങ്ങളുണ്ട്. റാഗി ഗ്ലൂറ്റൻ രഹിതവും പ്രോട്ടീനാൽ സമ്പുഷ്ടവുമാണ്. മറ്റ് തിനകളേക്കാൾ കൂടുതൽ കാൽസ്യ...

യൂറിക് ആസിഡ് കുറക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം

യൂറിക് ആസിഡ് കുറക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം ഇപ്പോൾ സന്ധിവേദനയുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ നാട്ടുകാരെല്ലാം പറയും യൂറിക് ആസിഡ് ഉണ്ടോയെന്ന് നോക്കാൻ. അത്ര സാധാരണമായിരിക്കുന്നു യൂറിക് ആസിഡ് എന്ന അസുഖം ചുവന്ന മാംസം, മത്തി തുടങ്ങിയ ചില ഭക്ഷണങ്ങളിൽ കാണപ്പെടുന്ന പ്യൂരിൻസ് എന്ന പദാർത്ഥങ്ങളെ ശരീരം വിഘടിപ്പിക്കുമ്പോൾ രൂപം കൊള്ളുന്ന പ്രകൃതിദത്ത മാലിന്യ ഉൽപ്പന്നമാണ് യൂറിക് ആസിഡ്. ഭക്ഷണക്രമം, മദ്യം, അനാരോഗ്യകരമായ ഭക്ഷണക്രമം, ജനിതകശാസ്ത്രം എന്നിവ ശരീരത്തിലെ ഉയർന്ന യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കും. പ്യൂരിനുകൾ അടങ്ങിയ ഭക്ഷണങ്ങളുടെ ദഹനം മൂലമുണ്ടാകുന്ന പ്രകൃതിദത്തമായ മാലിന്യമാണ് യൂറിക് ആസിഡ്. ചില ഭക്ഷണങ്ങളിൽ ഉയർന്ന നിലവാരത്തിലുള്ള പ്യൂരിനുകൾ കാണപ്പെടുന്നു , അവ നിങ്ങളുടെ ശരീരത്തിൽ രൂപപ്പെടുകയും വിഘടിപ്പിക്കുകയും ചെയ്യുന്നു. സാധാരണയായി, നിങ്ങളുടെ ശരീരം നിങ്ങളുടെ വൃക്കകളിലൂടെയും മൂത്രത്തിലൂടെയും യൂറിക് ആസിഡ് ഫിൽട്ടർ ചെയ്യുന്നു. നിങ്ങൾ അമിതമായി പ്യൂരിൻ കഴിക്കുകയോ ഈ ഉപോൽപ്പന്നം അടിഞ്ഞുകൂടുകയോ ചെയ്താൽ നിങ്ങളുടെ ശരീരത്തിന് കഴിയുന്നില്ലെങ്കിലും യൂറിക് ആസിഡ് നിങ്ങളുടെ രക്തത്തിൽ ഞെരുങ...

മോട്ടിവേഷൻ ചിന്തകൾ

വിമർശനം എന്നുള്ളത് ഒരു സാർവത്രിക പ്രതിഭാസമാണ്. എക്കാലത്തും എവിടെയും അതുണ്ടായിരുന്നു. വിമർശനം നടത്താത്തവരും വിമർശനത്തിനു വിധേയരാകാത്തവരും ഒരുപക്ഷേ, ആരും തന്നെ ഉണ്ടാകില്ല. വികൃതികൾ മാത്രമല്ല സുകൃതികളും വിമർശിക്കപ്പെടുന്നു. നന്മയും ഔന്നത്യവുമുള്ളവർ കൂടുതൽ വിമർശിക്കപ്പെട്ടു എന്നും വരാം. നാമെല്ലാം തന്നെ എപ്പോഴെങ്കിലും വിമർശകവേഷം കെട്ടാത്തവരല്ല. അതുകൊണ്ട് വിമർശകരും വിമർശനവും നമ്മിൽ കൗതുകമുണർത്തുന്നു. നമ്മിൽ ചിലർ വളരെ കനിവോടും കരുതലോടും പരിമിതമായി വിമർശനം നടത്തുന്നവരാകാം. മറ്റു ചിലർ രൂക്ഷമായും നിർദാക്ഷിണ്യവും വിമർശനശരം തൊടുക്കുന്നവരാകും. മേന്മ നടിക്കുന്നവരും അഹന്തയിൽ രമിക്കുന്നവരും വിമർശനം സ്വഭാവമായി മാറ്റിയവരാകും.  ഒരു സംഭവം ഇങ്ങനെ ; ടാക്സിയിലേക്ക്‌ ഒരാൾ പാഞ്ഞു കേറി. ‘എയർപോട്ടിലേക്ക്‌, വേഗം!’ എന്നുകേട്ട പാടേ ഡ്രൈവർ വണ്ടിവിട്ടു.‌ പെട്ടെന്നൊരു വണ്ടി ഒട്ടും ശ്രദ്ധയില്ലാതെ കേറി വന്നു‌. സെകൻഡുകളുടെ വ്യത്യാസത്തിലാണ്‌ അപകടം ഒഴിവായത്‌. എന്നിട്ടും, തെറ്റുമുഴുവൻ അയാളുടെ ഭാഗത്തായിട്ടും ടാക്സിക്കാരനോട്‌ ആ ഡ്രൈവർ ചൂടായി.... പക്ഷേ, ഇതൊക്കെ എത്ര കേട്ടതാ എന്ന ഭാവത്തിൽ വെറുതേയൊന്നു നോക്കി, ‌ക...

അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നത് ഇക്കാരണത്താല്‍? ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

അടിവസ്ത്രങ്ങള്‍ ദീര്‍ഘകാലം മാറ്റാതെ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും വരും. പലരും പുറത്തേയ്ക്ക് കാണുന്ന വസ്ത്രങ്ങള്‍ മനോഹരമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുമെങ്കിലും പലരും സ്വകാര്യ ഭാഗത്തോട് ചേര്‍ന്നിരിക്കുന്ന അടിവസ്ത്രങ്ങള്‍ പലരും കൃത്യമായ രീതിയില്‍ പരിചരിക്കാറില്ല. പ്രത്യേകിച്ച്‌ അടിവസ്ത്രങ്ങളില്‍ ഓട്ടവീണാലും അവ മാറ്റാതെ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. ആരോഗ്യ വശം ദീര്‍ഘകാലമായി ഒരോ അടിവസ്ത്രം ഉപയോഗിച്ചാല്‍, അല്ലെങ്കില്‍, കീറിയതും, സുഷിരങ്ങള്‍ ഉള്ളതുമായ അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സ്വകാര്യഭാഗത്ത് വിട്ടുമാറാത്ത ദുര്‍ഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, ചിലര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ രൂപപ്പെടാം. അമിതമായി അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത, സ്വകാര്യ ഭാഗത്ത് തടിപ്പ്, ചൊറിച്ചില്‍, നിറവ്യത്യാസം, വേദന എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു. ചിലര്‍ക്ക് കുരുക്കള്‍ വരാനും, അണുബാധ ഉണ്ടാകാനും കാരണമായേക്കാം. ഇതെല്ലാം വൃത്തിയേയും, ആരോഗ്യത്തേയ...

മോട്ടിവേഷൻ ചിന്തകൾ

നിങ്ങളുടെ ഭയം എപ്പോഴും അടുത്തതായി എന്ത് സംഭവിക്കും എന്നതിനെ കുറിച്ചാണ്. അതിനർത്ഥം നിങ്ങളുടെ ഭയം എപ്പോഴും ഇല്ലാത്തതിനെ കുറിച്ചാണ്. നിങ്ങളുടെ ഭയം നിലവിലില്ലാത്തതിനെക്കുറിച്ചാണെങ്കിൽ, അത് നൂറു ശതമാനം സാങ്കൽപ്പികമാണ്. നമ്മുടെ നിലവിലെ തീരുമാനങ്ങൾക്ക് ഭാവി എന്ത് നിറം നൽകുമെന്ന ഭയം നമ്മൾ അനുവദിക്കുമ്പോൾ, വർത്തമാന നിമിഷത്തിൽ പൂർണ്ണമായി ജീവിക്കാനുള്ള നമ്മുടെ കഴിവിനെ നമ്മൾ പരിമിതപ്പെടുത്തുന്നു..  നെപ്പോളിയൻ ബോണപാർട്ടിൻ്റെ ചെറുപ്പത്തിൽ ഒരു കാട്ടുപൂച്ച അദ്ദേഹത്തിന് നേരെ ചാടിവീണിരുന്നു. കുട്ടിക്കാലത്ത് കടന്നുവന്ന ആ ഭയം പ്രായപൂർത്തിയായിട്ടും അദ്ദേഹത്തെ വിട്ടുമാറിയിരുന്നില്ല. ഭയങ്കരമായ നിരവധി യുദ്ധങ്ങൾ ചെയ്യാൻ ശീലിച്ച അത്തരമൊരു സമർത്ഥനായ സൈനികൻ്റെ വ്യക്തിപരമായ ഭയത്തെക്കുറിച്ച് ശത്രു ക്യാമ്പ് ഒരിക്കൽ മനസ്സിലാക്കി. ഒരു ചങ്ങലയിൽ ബന്ധിച്ച 500 പൂച്ചകളെ ശത്രുക്യാമ്പ് അവരുടെ സൈന്യത്തിൻ്റെ മുൻനിരയിൽ നിർത്തി. ഈ പൂച്ചകളെ കണ്ട് നെപ്പോളിയൻ പിൻവാങ്ങാൻ തുടങ്ങി, പിടിക്കപ്പെട്ടു, യുദ്ധത്തിൽ പരാജയപ്പെട്ടു, ഒടുവിൽ മരണത്തെ അഭിമുഖീകരിച്ചു. മറ്റൊരു കഥയുണ്ട്. ഒരിക്കൽ ഒരു പ്രേതം ഒരു മനുഷ്യനെ പിടികൂടി. പ്രേ...

പൈല്‍സിന്റെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാം; ചില മാര്‍ഗ്ഗങ്ങള്‍ ഇതാ, വീട്ടില്‍ തന്നെ ചെയ്യാം

നമ്മുടെ മലദ്വാരത്തിലെ സിരകളിലുണ്ടാകുന്ന വീക്കവും വികാസവും മൂലം ഉണ്ടാകുന്ന രോഗാവസ്ഥയാണ് പൈല്‍സ്, അഥവാ മൂലക്കുരു. മലബന്ധപ്രശ്നം ഉള്ളവരില്‍, അല്ലെങ്കില്‍ ദീർഘനേരം ടോയ്ലറ്റില്‍ ഇരിക്കുന്നവരില്‍, അതുപോലെ, ഗർഭിണികളില്‍, ഭലദ്വാരത്തിലെ അണുബാധ, ജീവിതശൈലിയിലെ പ്രശ്നങ്ങള്‍, പ്രായം കൂടുന്നത് എന്നിവയെല്ലാം പൈല്‍സ് വരുന്നതിന് കാരണങ്ങളാണ്. ലക്ഷണങ്ങള്‍? മലവിസർജ്യ സമയത്തോ, അല്ലെങ്കില്‍ അതിനുശേഷമോ മലദ്വാരത്തില്‍ നിന്നും രക്തം വരുന്നത് പൈല്‍സിന്റെ ലക്ഷണമാണ്. അതുപോലെ, മലദ്വാരത്തിന് ചുറ്റിലും ചൊറിച്ചില്‍, മലദ്വാരത്തില്‍ ഒരു ചെറിയ ഇറച്ചി കഷ്ണം പുറത്തേയ്ക്ക് തുറിച്ച്‌ വരുന്നത്, മുഴകള്‍ പോലെ അനുഭവപ്പെടുന്നത്, അതുപോലെ, മലവിസർജ്യ സമത്ത് അസ്വസ്ഥത എന്നിവയെല്ലാം തന്നെ പൈല്‍സിന്റെ ലക്ഷണങ്ങളാണ്. വീട്ടില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ എന്തല്ലാം  പൈല്‍സ് അഥവാ മൂലക്കുരു ഉള്ളവരാണ് നിങ്ങളെങ്കില്‍, ഇതിന്റെ വേദന കുറയ്ക്കാനും, അതുപോലെ, പൈല്‍സ് മാറ്റിയെടുക്കാനും സഹായിക്കുന്ന ചില ടിപ്സ് പരിചയപ്പെടാം. ഇതില്‍ ആദ്യത്തേത്, ഒരു വീതി കൂടിയ ഒരു പാത്രത്തില്‍ ചെറിയ ചൂടോടുകൂടിയ വെള്ളം അത്യാവശ്യം ഒഴിക്കുക. ഇതിലേയ്...

ഇനി മുടി വളരാൻ അധികം കഷ്ടപ്പെടേണ്ട; വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതമായ ടിപ്‌സുകൾ

എത്രയൊക്കെ മോഡേണാണെന്നു പറഞ്ഞാലും നല്ല ഉള്ളും നീളവും ഭംഗിയുമുള്ള മുടി സ്ത്രീകളേയും സ്ത്രീകളുടെ ഈ മുടി പുരുഷന്മാരേയും മോഹിപ്പിയ്ക്കുമെന്നു പറയാം. എന്നാല് ഈ ഭാഗ്യം ലഭിയ്ക്കുന്നവര് ചുരുക്കം. എന്നുകരുതി ഇത് അപ്രാപ്യമൊന്നുമല്ല. മുടി നല്ലപോലെ വളരാന് സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,മുടി വളര്‍ച്ചയ്ക്ക് മുടിയുടെ ശരിയായ സംരക്ഷണവും അത്യാവശ്യം തന്നെ. ഇതിലൊന്നാണ് മുടി ചീകുന്നതും. മുടി ചീകുമ്പോള്‍ തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിക്കും എന്നാല്‍ മുടി ചീകുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ മുടി ജട പിടിക്കാനും പൊട്ടിപ്പോകാനുമുള്ള സാധ്യതയും കൂടും. മുടി ശരിയായി ചീകുന്നതിനും ചില വഴികളുണ്ട്. ആമസോണിൽ 80% വരെ ഓഫറിൽ വ്യത്യസ്ത വിഭാഗത്തിലുള്ള ഉത്പന്നങ്ങൾ വാങ്ങാവുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക ദിവസവും മുടി കഴുകണമെന്നില്ല. ഇത് മുടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തും. ദിവസവും കഴുകുകയെങ്കില്‍ ഇതനുസരിച്ച് എണ്ണ തേയ്ക്കുകയും വേണം. എന്നാല്‍ മുടിയിലെ അഴുക്കു നീക്കി വൃത്തിയാക്കി വയ്‌ക്കേണ്ടതും അത്യാവശ്യം. അല്ലെങ്കില്‍ ഇത് മുടിവളര്‍ച്ചയെ തടസപ്പെടുത്തും. നല്ല ഭക്ഷണം, വെള്ളം കുടിയ്ക്കുക, നല്ല ഉറക്കം എന്നിവ മു...

സണ്‍ഷേഡ് തകര്‍ന്ന് വീണ്നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

സണ്‍ഷേഡ് തകര്‍ന്ന് വീണ് നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം കുറുമാത്തൂര്‍ :സണ്‍ഷേഡ് തകര്‍ന്ന് വീണ് ആസാം സ്വദേശിയായ നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം. റാക്കി ബുള്‍ ഇസ്ലാം (31) ആണ് മരിച്ചത്. കുറുമാത്തൂര്‍ മണക്കാട് റോഡിൽ ചൊവ്വാഴ്ച്ച രാവിലെ പത്ത് മണിയോടെ ആണ് അപകടം നടന്നത്. വീടിന്റെ രണ്ടാം നിലയിലെ സണ്‍ഷേഡിന്റെ വാര്‍പ്പ് പലക നീക്കുന്നതിന് ഇടയിലാണ് തകർന്ന് വീണത്. സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാ സേനയാണ് സ്ലാബ് നീക്കി റാക്കി ബുൾ ഇസ്ലാമിനെ പുറത്തെടുത്തത്. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.