നമ്മുടെ വീട്ടിലുള്ള ചേരുവകള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു സ്വീറ്റ് റെസിപ്പി നോക്കിയാലോ? അതും ഒരു പായസം റെസിപ്പി.
ഈത്തപ്പഴം ദിവസവും കഴിച്ചാൽ ഏറെ ഗുണങ്ങളാണ് നിങ്ങളുടെ ശരീരത്തിന് ലഭിക്കുക. വിവിധ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഈ പഴം. വരണ്ട ഈത്തപ്പഴത്തിൽ കലോറി കൂടുതലാണ്, പ്രത്യേകിച്ച് കാർബോഹൈഡ്രേറ്റ്. നാരുകളുള്ള നിരവധി അവശ്യ വിറ്റാമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിരിക്കുന്നു. ഹൃദയത്തിനും ശ്വാസകോശ ആരോഗ്യത്തിനും ഗുണം ചെയ്യുന്ന ആൻറിഓക്സിഡൻറുകളാലും ഇവ സമ്പന്നമാണ്ഈന്തപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
ഈത്തപ്പഴം – 15 എണ്ണം
ശർക്കര – 1/2 കപ്പ്
നേർത്ത തേങ്ങാപ്പാല്‍ – 1 കപ്പ്
കട്ടിയേറിയ തേങ്ങാപ്പാല്‍ – 1 കപ്പ്
കശുവണ്ടി – 5 എണ്ണം
ഉണക്കമുന്തിരി – 5 എണ്ണം
ഏലയ്ക്കാപ്പൊടി – ഒരു ചെറിയ നുള്ള്
നെയ്യ് – 2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഈന്തപ്പഴം 1/2 കപ്പ് ചെറുചൂടുള്ള വെള്ളത്തില്‍ 15 മിനിറ്റ് മുക്കിവയ്ക്കുക, മാറ്റി വയ്ക്കുക. ഒരു പാനില്‍ നെയ്യ് ചൂടാക്കി കശുവണ്ടിയും ഉണക്കമുന്തിരിയും ചേർത്ത് വഴറ്റുക, മാറ്റി വയ്ക്കുക. കുതിർത്ത ഈത്തപ്പഴം ഒരു മിക്സിയിലേക്ക് മാറ്റി കുതിർക്കാൻ ഉപയോഗിക്കുന്ന കുറച്ച് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. അതേ പാനില്‍ ഈന്തപ്പഴം പേസ്റ്റ് ചേർത്ത് ഒരു 3 മിനിറ്റ് വഴറ്റുക, നേർത്ത തേങ്ങാപ്പാല്‍ ചേർത്ത് 5 മിനിറ്റ് തിളപ്പിക്കുക.
ശർക്കര അല്പം വെള്ളത്തില്‍ തിളപ്പിച്ച് ശുദ്ധമാക്കുക. ശേഷം ശർക്കര അലിയിച്ചതും ചേർത്ത് നന്നായി ഇളക്കി 5 മിനിറ്റ് ചെറിയ തീയില്‍ വേവിക്കുക. ശേഷം കട്ടിയേറിയ തേങ്ങയും ഏലയ്ക്കാപ്പൊടിയും ചേർത്ത് നന്നായി ഇളക്കി 2 മിനിറ്റ് വേവിക്കുക. ശേഷം വറുത്ത അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേർക്കുക. രുചികരമായ ഈത്തപ്പഴം പായസം തയ്യാർ.