ചിത്രങ്ങള്‍ അയച്ചാല്‍ ഇനി എഡിറ്റ് ചെയ്ത് തരും; വാട്‌സ്‌ആപ്പിലെ മെറ്റ എഐ കൂടുതല്‍ സ്‌മാര്‍ട്ടാവുന്നു
സാമൂഹ്യമാധ്യമ ഭീമനായ മെറ്റ അടുത്തിടെ വാട്‌സ്‌ആപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (മെറ്റ എഐ) സംവിധാനം ഉള്‍പ്പെടുത്തിയിരുന്നു.
ഈഅടുത്തിടെയാണ് വാട്സ്‌ആപ്പ് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ ആപ്പുകളില്‍ 'മെറ്റ എഐ' പ്രത്യക്ഷപ്പെട്ടത്. നീല വളയം എന്ന പേരില്‍ അറിയപ്പെടുന്ന ഈ മെറ്റ എ.ഐ എന്ന ഫീച്ചർ ഇതിനകം തന്നെ നിരവധി പേരാണ് ഉപയോഗിക്കുന്നത്.
ചാറ്റ് ജിപിടിക്ക് സമാനമായ ഫീച്ചർകൊണ്ട് നിരവധി ഉപയോഗങ്ങളാണുള്ളത്.
ഇപ്പോഴിതാ എ.ഐ ഉപയോഗിച്ച് ചാറ്റുകള്‍ കൂടുതല്‍ രസകരമാക്കാനൊരുങ്ങുകയാണ് മെറ്റ. അതിലൊന്നാണ് മെറ്റാ എ ഐനെ കൊണ്ട് ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാനാകും എന്നത്. ഇപ്പോഴുള്ള മെറ്റാ എ ഐക്ക് ഫോട്ടോ അയക്കാനോ വോയിസ് മെസ്സേജ് അയക്കാനോ നമുക്ക് സാധിക്കില്ല. എന്നാല്‍ ഇനി വരുന്ന അപ്ഡേഷനില്‍ നമുക്ക് മെറ്റാ എ ഐക്ക് തന്നെ ഫോട്ടോ അയക്കുകയും അത് എഡിറ്റ് ചെയ്യിക്കുകയും ചെയ്യാനാകും.വാട്‌സ്‌ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പിലാണ് ഈ പ്രത്യേകതകള്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്.
മെറ്റ എഐ നിരവധി യൂസര്‍മാരെ ആവേശംകൊള്ളിക്കുന്നതിനിടെ വാട്‌സ്‌ആപ്പിലെ പുതിയൊരു അപ്‌ഡേറ്റിന്‍റെ വിവരം പുറത്തുവന്നിരിക്കുകയാണ്.
വാട്‌സ്‌ആപ്പില്‍ പുതിയ എഐ ടൂള്‍ മെറ്റ പരീക്ഷിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. ഫോട്ടോകള്‍ വിശകലനം ചെയ്യാനും എഡിറ്റ് ചെയ്യാനുമുള്ള സൗകര്യമാണിത്. ഇതിനായി മെറ്റ എഐയില്‍ കയറി നിര്‍ദേശം നല്‍കിയാല്‍ മതിയാകും. മെറ്റ എഐയില്‍ പ്രവേശിച്ച ശേഷം ഫോട്ടോ അപ്‌ലോഡ് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. നല്‍കിയ ചിത്രം ഇതിന് ശേഷം എഡിറ്റ് ചെയ്യാം. അല്ലെങ്കില്‍ ഫോട്ടോയെ കുറിച്ചുള്ള വിശകലനം എന്താണെന്ന് മെറ്റ എഐയോട് ചോദിച്ചറിയാം. ഫോട്ടോ ഗ്യാലറിയില്‍ നിന്ന് സെലക്‌ട് ചെയ്തോ മെറ്റ എഐയുടെ താഴെ വലത് മൂലയിലുള്ള ക്യാമറ ക്ലിക്ക് ചെയ്തോ എഡിറ്റിംഗിനായും വിശകലനത്തിനായും സമര്‍പ്പിക്കാം. ഇങ്ങനെ മെറ്റ എഐക്ക് നല്‍കുന്ന ചിത്രങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ഉപഭോക്താക്കള്‍ക്ക് ഡിലീറ്റ് ചെയ്യാനാകും.
വാട്‌സ്‌ആപ്പിന്‍റെ 2.24.14.20 ബീറ്റാ വേര്‍ഷനിലാണ് ഇമേജ് എഡിറ്റിംഗ് ആന്‍ഡ് അനലൈസിംഗ് ടൂള്‍ പരീക്ഷിക്കുന്നത്. എന്നാല്‍ എത്രത്തോളം ഫിച്ചറുകള്‍ എഡിറ്റിംഗ് ടൂളില്‍ വരുമെന്ന് വ്യക്തമല്ല. ചിത്രത്തിന്‍റെ പശ്ചാത്തലം മാറ്റുന്നതും ഏതെങ്കിലുമൊക്കെ ഭാഗങ്ങള്‍ മായ്‌ക്കുന്നതുമടക്കമുള്ള ഫീച്ചറുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. യഥാര്‍ഥ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യക്തിഗതമായ സ്റ്റിക്കറുകളും എഐ അവതാറുകളും തയ്യാറാക്കാനുള്ള ടൂള്‍ മെറ്റ എഐയില്‍ വരുന്നതായി റിപ്പോര്‍ട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. ഇങ്ങനെ തയ്യാറാക്കുന്ന ചിത്രങ്ങള്‍ പ്രൊഫൈല്‍ പിക്ച്ചറുകള്‍ ആക്കി ഉപയോഗിക്കാന്‍ കഴിഞ്ഞേക്കും.
മെറ്റ എഐ നിലവില്‍ വാട്‌സ്‌ആപ്പിന് പുറമെ ഫേസ്‌ബുക്ക്, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ എന്നിവയിലും ലഭ്യമാണ്. എഴുത്ത്, ശബ്ദം, ചിത്രങ്ങള്‍ എന്നിവ മനസിലാക്കാനും പ്രതികരിക്കാനുമുള്ള കഴിവ് നിലവില്‍ മെറ്റ എഐയ്ക്കുണ്ട്.
ഫോട്ടോ നല്‍കുന്നവർക്ക് അവരുടെ ഫോട്ടോകളെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കാനും സാധിക്കും. ഫോട്ടോകളില്‍ ഒബ്ജക്റ്റുകള്‍ ചേർക്കുക, സന്ദർഭങ്ങളില്‍ മാറ്റം വരുത്തുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ എ ഐയെ കൊണ്ട് ചെയ്യുക്കാവുന്നതാണ്. ഒരു പ്രോംപ്റ്റ് നല്‍കിക്കൊണ്ട് ഉപയോക്താക്കള്‍ക്ക് അവരുടെ ചിത്രങ്ങള്‍ ചാറ്റില്‍ നേരിട്ട് എഡിറ്റ് ചെയ്യാൻ സഹായിക്കുകയും ഈ ഫീച്ചർ ചെയ്യും. ഫോട്ടോകളുടെ പൂർണ നിയന്ത്രണം ഉപയോക്താക്കള്‍ക്ക് തന്നെ നല്‍കുകയും ചെയ്യും ഈ ഫീച്ചർ.
യഥാര്‍ഥ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യക്തിഗതമായ സ്റ്റിക്കറുകളും എ.ഐ അവതാറുകളും തയ്യാറാക്കാനുള്ള ടൂള്‍ മെറ്റ എ.ഐയില്‍ വരുന്നതായി റിപ്പോര്‍ട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിനിടയിലാണ് എഡിറ്റിങ് ഫീച്ചറും കൊണ്ടുവരുന്നത്.
ഓരോ പ്ലാറ്റ്ഫോമിലേക്കും പ്രത്യേകമായാണ് മെറ്റ എഐ സൗകര്യങ്ങളൊരുക്കിയിട്ടുള്ളത്. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, മെസഞ്ചർ എന്നിവയിലും meta.ai എന്ന യുആർഎല്‍ വഴിയും എഐ ചാറ്റ്ബോട്ട് നേരിട്ടും ഉപയോഗിക്കാം. നിർദ്ദേശം നല്‍കിയാല്‍ വ്യക്തിയോട് എന്ന പോലെ ഉപയോക്താവിന് എഐ അസിസ്റ്റന്റുമായി സംസാരിക്കാം. പ്രാദേശിക ഭാഷയിലും മെറ്റ എഐ പ്രതികരിക്കും.