അധികമായാൽ അരിയും വിഷം; ചോറ് അമിതമായി കഴിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം!
ആരോഗ്യ സംരക്ഷണം എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഭക്ഷണം തന്നെയാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത്. എന്നാല്‍ ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ പലപ്പോഴും ഭക്ഷണം ഒരു വെല്ലുവിളിയായി മാറുന്നുണ്ട്. ഇത്തരം അവസ്ഥകളില്‍ ഏതൊക്കെ ഭക്ഷണമാണ് കഴിക്കേണ്ടത് എന്നും ഏതൊക്കെ ഭക്ഷണമാണ് കഴിക്കാതിരിക്കേണ്ടത് എന്നും ശ്രദ്ധിക്കേണ്ടതാണ്.
മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമാണ് ചോറ്. മൂന്ന് നേരവും ചോറ് കഴിക്കുന്ന നിരവധി ആളുകള്‍ നമുക്കിടയിലുണ്ട്.
ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒരു ധാന്യമാണ് അരി എന്ന കാര്യത്തിൽ തർക്കമില്ല. അരി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമല്ല, എന്നാൽ ആവശ്യത്തിലധികം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. പ്രത്യേകിച്ച്, ദിവസവും ആവശ്യത്തിൽ കൂടുതൽ ചോറ് കഴിക്കുന്നവരുടെ ശരീരത്തിൽ ചില പ്രശ്നങ്ങളുണ്ടാകും. ദിവസവും ആവശ്യത്തിൽ കൂടുതൽ ചോറ് കഴിക്കുന്നത് മൂലമുണ്ടാകുന്ന ദോഷങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.
മൂന്ന് നേരവും ചോറ് കഴിക്കുന്നത് പൊണ്ണത്തടിക്കും കുടവയറിനും കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അമിത അളവില്‍ ചോറ് ശരീരത്തിലേക്ക് എത്തുന്നത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് ദിവസത്തില്‍ ഒരു നേരം മാത്രം മിതമായ അളവില്‍ ചോറ് കഴിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്. 250 ഗ്രാം ചോറാണ് ഒരു നേരത്ത് പരമാവധി കഴിക്കേണ്ടത്, അതില്‍ കൂടുതല്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്..!
ഉച്ചഭക്ഷണമായി ചോറ് കഴിക്കുന്നതില്‍ പ്രശ്നമൊന്നും ഇല്ല. എന്നാല്‍ രാവിലെയും രാത്രിയും ചോറ് കഴിക്കരുത്. രാവിലെ പോഷക സമൃദ്ധമായ ഭക്ഷണമാണ് കഴിക്കേണ്ടത്. ധാരാളം പച്ചക്കറികള്‍ രാവിലെ കഴിക്കുന്നത് നല്ലതാണ്. വൈറ്റമിനുകള്‍ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളാണ് രാവിലെ കഴിക്കാന്‍ തിരഞ്ഞെടുക്കേണ്ടത്.
അതുപോലെ രാത്രിയും ചോറ് നിര്‍ബന്ധമായും ഒഴിവാക്കണം. രാത്രി കഠിനമായ പ്രവര്‍ത്തനങ്ങളിലൊന്നും ശരീരം ഏര്‍പ്പെടാത്തതിനാല്‍ ചോറ് ദഹിക്കാന്‍ ഒരുപാട് സമയമെടുക്കും. ഇത് ദഹന പ്രക്രിയയെ ബാധിക്കും. കൊഴുപ്പ്, കാര്‍ബോ ഹൈഡ്രേറ്റ്, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ രാത്രി കഴിക്കരുത്. കാര്‍ബോ ഹൈഡ്രേറ്റും പഞ്ചസാരയും ചോറില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ചോറ് രാത്രി ഒഴിവാക്കണം.
ഉച്ചയ്ക്ക് ചോറ് കഴിക്കാമെങ്കിലും അതിലും നിയന്ത്രണം വേണം. വയറുനിറച്ച് ചോറ് കഴിക്കുന്ന ശീലം നല്ലതല്ല. അല്‍പ്പം ചോറും ധാരാളം കറികളും കഴിക്കുന്നതാണ് ആരോഗ്യകരമായ രീതി. ചോറിനൊപ്പം ധാരാളം പച്ചക്കറികളും എല്ലാം കഴിക്കണം.
ഓരോ ആളുകളും വ്യത്യസ്തമായതുകൊണ്ടുതന്നെ കൃത്യമായ ഒരു അളവ് നിർണയിക്കുക പ്രയാസകരമാണ്, അതുകൊണ്ടുതന്നെ എല്ലാ ഭക്ഷണങ്ങളും മിതമായ അളവിൽ കഴിക്കുന്നത് തന്നെയാണ് ശരീരത്തിന് ഗുണം ചെയ്യുക.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.