അർബുദത്തിനെതിരേയുള്ള പോരാട്ടത്തിന്റെ ആദ്യഘട്ടചിത്രങ്ങള് പങ്കുവെച്ച് സിനിമാ-ടെലിവിഷൻ താരം ഹിനാ ഖാൻ.
അർബുദത്തിനെതിരേയുള്ള പോരാട്ടത്തിന്റെ ആദ്യഘട്ടചിത്രങ്ങള് പങ്കുവെച്ച് സിനിമാ-ടെലിവിഷൻ താരം ഹിനാ ഖാൻ. കീമോതെറാപ്പി ചെയ്യാനാരംഭിച്ചതോടെ ശരീരത്തില്‍ ഉണ്ടായ കലകളുടെ ചിത്രങ്ങളാണ് സാമൂഹികമാധ്യമത്തിലൂടെ ഹിന പങ്കുവെച്ചത്.
ചികിത്സയുടെ പുരോഗതിയും പ്രതീക്ഷയും താരം കുറിപ്പില്‍ സൂചിപ്പിക്കുകയും ചെയ്തു.
ഏതാനും ദിവസം മുമ്ബാണ് ഹിനാ ഖാന് സ്താനാർബുദം സ്ഥിരീകരിച്ചത്. അർബുദബാധിതയാണെന്ന വിവരവും താൻ രോഗത്തിന്റെ തേഡ് സ്റ്റേജിലാണെന്ന കാര്യവും ഹിനാ ഖാൻ തന്നെയാണ് ഇൻസ്റ്റഗ്രാം പോസ്റ്റുകളുടെ അറിയിച്ചത്. ശനിയാഴ്ച ചിത്രങ്ങള്‍ പങ്കുവെച്ച് ഹിനാ ഖാൻ ഇപ്രകാരം കുറിച്ചു.
"ഈ ചിത്രങ്ങളില്‍ നിങ്ങള്‍ എന്താണ് കാണുന്നത്? എന്റെ ശരീരത്തിലെ കലകളോ അതോ എന്റെ കണ്ണുകളിലെ പ്രതീക്ഷയോ? ആ മുറിപ്പാടുകള്‍ എന്റേതാണ്. അവയെ ഞാൻ ഏറെ സ്നേഹത്തോടെ ചേർത്തണയ്ക്കുന്നു, കാരണം ഞാൻ അർഹിക്കുന്ന ചികിത്സാപുരോഗതിയുടെ ആദ്യസൂചനയാണവ. എന്റെ കണ്ണുകളില്‍ കാണുന്ന പ്രതീക്ഷ എന്റെ ആത്മാവിന്റെ പ്രതിഫലനമാണ്, ഇരുളടഞ്ഞ തുരങ്കത്തിന്റെ മറ്റേയറ്റത്ത് എനിക്ക് പ്രകാശം കാണാനാകുന്നുണ്ട്. എന്റെ രോഗശാന്തി ഞാൻ പ്രകടമാക്കുന്നു, നിങ്ങള്‍ക്ക് വേണ്ടിയും ഞാൻ പ്രാർഥിക്കുന്നു".
സെലിബ്രിറ്റികളുള്‍പ്പെടെ നിരവധി പേർ ഹിനാ ഖാന് രോഗസൗഖ്യം നേർന്നു. കീമോ സെഷന് മുന്നോടിയായി തന്റെ തലമുടി മുറിക്കുന്നതിന്റെ വീഡിയോ നേരത്തെ താരം പങ്കുവെച്ചിരുന്നു. രോഗം സ്ഥിരീകരിച്ചതുമുതല്‍ ഏറെ പ്രചോദനപരമായ പോസ്റ്റുകളിലൂടെ രോഗത്തെ വളരെയധികം പോസിറ്റീവായി സമീപിക്കുന്ന ഹിനാ ഖാനെയാണ് ആരാധകർക്ക് കാണാനാകുന്നത്.
ഹിനയുടെ ഷിൻഡ ഷിൻഡ സഹതാരം ഗ്രെവാൾ പിന്തുണ അറിയിച്ചു, അദ്ദേഹം എഴുതി, "ഹിന, നീ ഒരു യോദ്ധാവാണ്, ഇത്രയും ധീരയായ ഒരു പെൺകുട്ടിയെ കണ്ടിട്ടില്ല, നിങ്ങൾക്ക് കൂടുതൽ ശക്തി നൽകൂ."
ഹിനയുടെ ഷിൻഡ ഷിൻഡ സഹതാരം ഗ്രെവാൾ പിന്തുണ അറിയിച്ചു, അദ്ദേഹം എഴുതി, "ഹിന, നീ ഒരു യോദ്ധാവാണ്, ഇത്രയും ധീരയായ ഒരു പെൺകുട്ടിയെ കണ്ടിട്ടില്ല, നിങ്ങൾക്ക് കൂടുതൽ ശക്തി നൽകൂ."