ഡാര്‍ക്ക് സര്‍ക്കിള്‍സ് മാറാൻ ഇതാ ചില പൊടിക്കെെകള്‍
ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ് ഡാർക്ക് സർക്കിള്‍സ്. പല കാരണങ്ങള്‍ കൊണ്ട് കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടാകാം.
അമിതമായി കംപ്യൂട്ടർ, മൊബെെല്‍ ഫോണ്‍ എന്നിവ ഉപയോഗിക്കുന്നതും കണ്ണുകള്‍ക്ക് താഴേ കറുപ്പ് ഉണ്ടാകുന്നതിന് ഇടയാക്കും. ഡാർക്ക് സർക്കിള്‍സ് മാറാൻ വീട്ടില്‍ തന്നെ പരീക്ഷിക്കാം ചില എളുപ്പവഴികള്‍...
ജീവിതശൈലി മാറ്റങ്ങൾ ശ്രദ്ധിക്കണം:
1.പര്യാപ്തമായ ഉറക്കം ലഭിക്കുക: ഓരോ രാത്രിയും 7-8 മണിക്കൂർ ഉറങ്ങാൻ ശ്രമിക്കുക. ഉറക്കക്കുറവ് ഡാർക്ക് സർക്കിളുകൾ വഷളാക്കും.
2.സമ്മർദ്ദം കുറയ്ക്കുക: സമ്മർദ്ദം ഡാർക്ക് സർക്കിളുകൾക്ക് കാരണമാകും. യോഗ, ധ്യാനം അല്ലെങ്കിൽ ആഴത്തിലുള്ള ശ്വസനം പോലുള്ള സമ്മർദ്ദം കുറയ്ക്കുന്ന സാങ്കേതിക വിദ്യകൾ പരിശീലിക്കുക.
3.ആരോഗ്യകരമായ ഭക്ഷണം കഴിക്കുക: പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ എന്നിവ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ, പഞ്ചസാര, കഫീൻ എന്നിവ പരിമിതപ്പെടുത്തുക.
4.ധാരാളം വെള്ളം കുടിക്കുക: ദിവസം മുഴുവൻ ഹൈഡ്രേറ്റഡായി തുടരുക. നിർജ്ജലീകരണം ഡാർക്ക് സർക്കിളുകൾക്ക് കാരണമാകും.
5.പുകവലി ഒഴിവാക്കുക: പുകവലി രക്തക്കുഴലുകളെ നശിപ്പിക്കുകയും ഡാർക്ക് സർക്കിളുകൾ വഷളാക്കുകയും ചെയ്യും.
6.മദ്യപാനം പൂർണ്ണമായും ഒഴിവാക്കുക: മദ്യം നിർജ്ജലീകരണത്തിന് കാരണമാകും, ഇത് ഡാർക്ക് സർക്കിളുകൾക്ക് കാരണമാകും.
ഡാർക്ക് സർക്കിള്‍സ് മാറാൻ വീട്ടില്‍ തന്നെ പരീക്ഷിക്കാം...
തണുത്ത പാല്
തണുത്ത പാല് ഒരു പ്രകൃതിദത്ത ഐ ക്ലീനറാണ്. തണുത്ത പാലില്‍ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ചർമ്മത്തെ ലോലമാക്കും. പാലിലെ പൊട്ടാസ്യം ചർമ്മത്തെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ കോട്ടണ്‍ തുണി കൊണ്ട് പാലില്‍ മുക്കിയ ശേഷം കണ്ണിന് ചുറ്റും പുരട്ടിയ ശേഷം മസാജ് ചെയ്യുക. ഇത് കറുപ്പകറ്റാൻ സഹായിക്കും
ഓറഞ്ച് ജ്യൂസ്
വിറ്റാമിൻ എ, സി എന്നിവ അടങ്ങിയ ഓറഞ്ച് ജ്യൂസ് കണ്ണിന് താഴെയുള്ള വൃത്തങ്ങള്‍ കുറയ്ക്കാൻ സഹായിക്കും. ഓറഞ്ച് നീരും അല്പം ഗ്ലിസറിനും ചേർത്തതിന് ശേഷം കണ്ണിന് ചുറ്റും പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് കോട്ടണ്‍ തുണി കൊണ്ടോ പഞ്ഞി കൊണ്ടോ കണ്ണ് തുടയ്ക്കുക.
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങില്‍ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ഉരുളക്കിഴങ്ങിൻ്റെ നീര് റോസ് വാട്ടർ ചേർത്ത് കണ്ണിന് ചുറ്റും പുരട്ടുന്നതും ഏറെ നല്ലതാണ്. കറുത്ത പാട് മാറാൻ സഹായിക്കും.
കറ്റാർവാഴ ജെല്‍
കറ്റാർവാഴയുടെ ശക്തമായ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ കണ്ണുകള്‍ക്ക് ചുറ്റുമുള്ള കറുപ്പ് കുറയ്ക്കുന്നതിന് വളരെ ഫലപ്രദമാണ്. കണ്ണുകള്‍ക്ക് താഴെ കറ്റാർവാഴ ജെല്‍ പുരട്ടി മസാജ് ചെയ്യുക. ഇത് കറുപ്പ് അകറ്റുക മാത്രമല്ല നിറം വർദ്ധിപ്പിക്കുന്നതിനും സഹായിക്കും.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.