ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഭാര്യയെ കൊക്കയിലേക്ക് തള്ളിയിട്ട് ഭർത്താവ് : ചെറിയ മക്കൾ നോക്കി നിൽക്കുകയാണ് ഭർത്താവ് ഈ ക്രൂരകൃത്യം ചെയ്തത്


യാത്രയ്ക്കിടെ ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ തര്‍ക്കം. ഒടുവില്‍ ചെറിയ മക്കള്‍ നോക്കി നില്‍ക്കെ ഭര്‍ത്താവ് ഭാര്യയെ കൊക്കയിലേക്ക് തള്ളിയിട്ടു.ഗുരുതരമായി പരിക്കേറ്റ യുവതിയെ നീണ്ട ഒമ്ബത് മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി. 


ക്വാലാലംപൂരിലെ ജോലിസ്ഥലത്ത് നിന്നാണ് 32 -കാരിയായ യുവതിയെ ഭർത്താവ് കൂട്ടിക്കൊണ്ട് പോയതെന്ന് മലേഷ്യൻ സർക്കാരിതര സംഘടനയായ മുർതദ ദക്‌വാ സെന്‍റർ അറിയിച്ചു. എന്നാല്‍ വീട്ടിലേക്കുള്ള യാത്രാ മദ്ധ്യേ ദമ്ബതികള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കത്തിലായി. തുടര്‍ന്ന് ഭര്‍ത്താവ് കാര്‍ നിര്‍ത്തി യുവതിയെ ശ്വാസം മുട്ടിക്കുകയും കത്തി പുറത്തെടുത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 


പിന്നാലെ യുവതി കാറില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഭര്‍ത്താവ് തടഞ്ഞു. ഇരുവരും വീണ്ടും യാത്ര തുടര്‍ന്നെങ്കിലും തര്‍ക്കം രൂക്ഷമായി. ഒടുവില്‍ ഒരു കൊക്കയ്ക്ക് അരികില്‍ കാര്‍ നിര്‍ത്തിയ ഭര്‍ത്താവ്, യുവതിയെ കൊക്കയിലേക്ക് തള്ളിയിടുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ സമയമത്രയും ഇവരുടെ ആറ് വയസും അഞ്ച് മാസവും പ്രായമുള്ള രണ്ട് കുട്ടികളും കാറിന്‍റെ പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 


ഏതാണ്ട് 10 മീറ്ററോളം താഴ്ചയുള്ള കൊക്കയിലേക്കാണ് യുവതി വീണത്. വീഴ്ചയില്‍ ഗുരുതരമായ പരിക്കേറ്റെങ്കിലും നീണ്ട ഒമ്ബത് മണിക്കൂറിനൊടുവില്‍ യുവതി രക്ഷപ്പെട്ടു. ഒടുവില്‍ ഒരു വഴിയാത്രക്കാരന്‍റെ സഹായത്തോടെ ഇവര്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. വീഴ്ചയില്‍ ഇവരുടെ നട്ടെല്ലിനും അരക്കെട്ടിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഒരു കൈ ഒടിഞ്ഞ് തൂങ്ങിയെന്നും എൻജിഒ മേധാവി മുഹമ്മദ് റിദ്‌സുവാൻ ഒസ്മാൻ പറയുന്നു. 


തന്‍റെ മക്കളെ കുറിച്ച്‌ ചിന്തിച്ചപ്പോള്‍ തനിക്ക് രക്ഷപ്പെടാതിരിക്കാന്‍ കഴിഞ്ഞില്ലെന്നും, തന്നാൽ കഴിയുന്ന രീതിയിൽ രക്ഷപ്പെടാൻ വേണ്ടി പരമാവധി ശക്തി ഉപയോഗിച്ചുകൊണ്ട് ശ്രമിച്ചൊന്നും യുവതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. 20 വർഷം വരെ തടവ് ലഭിക്കാവുന്ന കൊലപാതക ശ്രമത്തിനാണ് പോലീസ് കേടെത്തിരിക്കുന്നത്. ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തതായും മലേഷ്യൻ പത്രമായ ബെറിറ്റ ഹരിയൻ റിപ്പോർട്ട് ചെയ്യുന്നു. 


നേരത്തെ സ്വന്തം സഹോദരനെ അക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്. ദമ്ബതികളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സംഭവം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിതെളിച്ചു. 'അമ്മയുടെ സ്നേഹത്തിന്‍റെ ശക്തി അതിരുകളില്ലാത്തതാണ്. മക്കള്‍ക്ക് വേണ്ടി സ്വയം രക്ഷിപ്പെടാനായി അവള്‍ പോരാടി, അവർ ഒരു മികച്ച അമ്മയാണ്,' ഒരാള്‍ സമൂഹ മാധ്യമത്തില്‍ എഴുതി. 


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നടത്തം അത്ര നിസാരമല്ല; നടക്കുമ്ബോള്‍ ഇക്കാര്യങ്ങള്‍ കൂടി കരുതണം

ദിവസവും രാവിലെ എഴുന്നേറ്റ് നടക്കുന്നത് ദിനചര്യയുടെ ഭാഗമാക്കിയവരാണ് പലരും. നടത്തത്തിന് പ്രത്യേക തയ്യാറെടുപ്പുകളൊന്നും വേണ്ടെന്നത് തന്നെയാണ് നടക്കാന്‍ പലരെയും പ്രേരിപ്പിക്കുന്നത്. അമേരിക്കയിലെ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ കേന്ദ്രം പറയുന്നതനുസരിച്ച്‌ മുതിര്‍ന്നൊരാള്‍ ആഴ്ചയിലൊരിക്കല്‍ 150 മിനുറ്റെങ്കിലും ശാരീരിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടണം. ആഴ്ചയില്‍ അഞ്ച് ദിവസം 30 മിനിറ്റ് നടന്നാല്‍ ഈ ലക്ഷ്യത്തിലേക്ക് എത്താവുന്നതേയുള്ളു. എന്നാല്‍ നടത്തമല്ലേ, അതിന് വലിയ ശ്രദ്ധ നല്‍കേണ്ടതില്ലെന്ന് കരുതിയാല്‍ പണി പാളും. ആളുകള്‍ നടക്കുമ്ബോള്‍ ശ്രദ്ധിക്കാത്ത പ്രധാനപ്പെട്ട ചില തെറ്റുകളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം. നടക്കുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ നോക്കുകയോ, വീഡിയോകള്‍ കാണുകയോ ചെയ്യുന്നതിലൂടെ ചുറ്റുപാടുകളെ കുറിച്ച്‌ ശ്രദ്ധയില്ലാത്തവരായി നിങ്ങള്‍ മാറും. ഇത് അപകടമുണ്ടാക്കാനിടയാകും. നടത്തത്തിനിടയില്‍ മൊബൈലുകള്‍ നോക്കുന്നത് ബാലന്‍സ് തെറ്റാന്‍ കാരണമാകുകയും നടത്തത്തിന്റെ രീതി വരെ വ്യത്യസ്തമാകാനിടയാക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ നടത്തത്തിനിടയില്‍ ഫോണ്‍ മാറ്റി വെക്കാന്‍ ശ്രമിക്കുക. തെറ്റായ ചെ...

ഭക്ഷണത്തോടൊപ്പമുള്ള വെള്ളം കുടിക്കുന്ന ശീലം നല്ലതാണോ?

  ഭക്ഷണത്തോടൊപ്പമുള്ള വെള്ളംകുടി ശീലം നല്ലതാണോ? നമ്മുടെ ആരോഗ്യത്തിന് വെള്ളം അത്യാവശ്യമാണ്. മനുഷ്യശരീരം ഭക്ഷണമില്ലാതെ ആഴ്ചകളോളം നിലനില്‍ക്കും, പക്ഷേ വെള്ളമില്ലാതെ നമ്മള്‍ക്ക് രണ്ട് ദിവസം പോലും നില്‍ക്കാനാവില്ല. വെള്ളം ശരിരത്തിലെ രക്തം, ദഹനരസങ്ങള്‍, മൂത്രം, വിയര്‍പ്പ് എന്നിവയുടെ അടിസ്ഥാനമായി മാറുന്നു. ശരീരത്തിലെ പേശികളിലും കൊഴുപ്പിലും അസ്ഥികളിലും വെള്ളം അടങ്ങിയിരിക്കുന്നു. ഇത്രയൊക്കെ പ്രധാന്യമുള്ള വെള്ളം, ഭക്ഷണത്തോടൊപ്പം കുടിക്കുന്നത്  ദോഷകരമാണെന്ന് പലരും കേട്ടിട്ടുണ്ടാകും. ഭക്ഷണത്തിനിടയിലോ, ഭക്ഷണം കഴിച്ച ഉടനെയോ ഭക്ഷണത്തിന് തൊട്ടുമുമ്പോ വെള്ളം കുടിക്കുന്നത് ശരീരത്തിന് ആ ഭക്ഷണത്തെ ദഹിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്നായിരിക്കും പ്രധാനമായും കേട്ടിരിക്കുക. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും വിഷാംശം അടിഞ്ഞുകൂടാനും കാരണമാകുമെന്നും ചില വാദങ്ങളുമുണ്ട്. ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത്, ദഹനത്തെ ദുര്‍ബലപ്പെടുത്താന്‍ ആവശ്യമായത്ര ആമാശയത്തിലെ ആസിഡുകളെ നേര്‍പ്പിക്കുമെന്ന് പഠനങ്ങളൊന്നും പറഞ്ഞിട്ടില്ല. അതേസമയം ആമാശയത്തിലെ ആസിഡിനെ വെള്ളം നേര്‍പ്പിക്കില്ലെന്ന് പറയാനും നമ്മള്‍ക...

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

ആപ്പിൾ മുതൽ മുട്ടയുടെ വെള്ള വരെ; പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ മോശം ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും മൂലം ഇന്ന്‌ പ്രമേഹവും കൊളസ്‌ട്രോളുമെല്ലാം വ്യാപകമായിട്ടുണ്ട്‌. പ്രമേഹം ഇന്ന്‌ യുവാക്കളിലടക്കം റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. പ്രമേഹ നിയന്ത്രണത്തില്‍ നാം കഴിക്കുന്ന ഭക്ഷണത്തിനും നിര്‍ണായക പങ്ക്‌ വഹിക്കാനുണ്ട്‌. ഇന്നത്തെ ഏറ്റവും മികച്ച ഓഫറുകൾ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക 🔗 പ്രമേഹരോഗികൾ ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കൃത്യമായ ഭക്ഷണക്രമവും വ്യായാമവും പാലിച്ചാൽ ഒരു പരിധി വരെ പ്രമേഹത്തെ (ഡയബെറ്റിസ്‌) ചെറുത്തു നിർത്താം. നിങ്ങൾക്ക് പ്രമേഹം അല്ലെങ്കിൽ പ്രമേഹസാധ്യത ഉണ്ടെങ്കിൽ, ഏതൊക്കെ ഭക്ഷണപാനീയങ്ങളാണ് ഏറ്റവും മികച്ചത് എന്നു മനസ്സിലാക്കുക ബുദ്ധിമുട്ടായിരിക്കും. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണപാനീയങ്ങൾ പരിചയപ്പെടുത്തുകയാണ്  ന്യൂട്രീഷൻ മെഡിക്കൽ ആൻഡ് സയന്റിഫിക് അഫയേഴ്‌സ് അസോസിയേറ്റ് ഡയറക്ടറായ ഡോ.ഗണേഷ് കാഡെ. പച്ചക്കറികൾ, പഴങ്ങൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ ഈ ഭക്ഷണക്രമം പ്രമേഹ രോഗികൾക്ക് വളരെയധികം പ്രയോജനം ചെയ്യും. ആപ്പിൾ പൊത...

മുന്തിരിയിൽ നിന്നും വിഷാംശങ്ങൾ നീക്കാനുള്ള എളുപ്പവഴി

മുന്തിരി വിഷരഹിതമാക്കാൻ ഈ രീതി ട്രൈ ചെയ്ത് നോക്കൂ..! എല്ലാവർക്കും ഉപകാരപ്രദമായ വിവരം. പുറത്തു നിന്ന് വാങ്ങുന്ന ഭക്ഷണ പദാർത്ഥങ്ങളിലും പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വിഷങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. മലയാളികൾ ഉൾപ്പെടെയുള്ള എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഇത്തരം വിഷാംശങ്ങൾ. പുറത്തുനിന്നു വാങ്ങിക്കുന്ന ഇത്തരം പഴങ്ങൾ അങ്ങനെ തന്നെ നമ്മൾ കഴിക്കുന്നത് പലവിധ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്  ഇന്ന് കടകളിൽ നിന്ന് വാങ്ങിക്കുന്ന ചില ഭക്ഷണ വസ്തുക്കളിൽ ശരീരത്തിന് ദോഷകരമായ വസ്തുക്കൾ  ചേർത്തുകൊണ്ടാണ് പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ മാർക്കറ്റിൽ എത്തുന്നത്. കാണുമ്പോൾ തന്നെ ആകർഷണം തോന്നുവാനും, ചീഞ്ഞു പോകാതിരിക്കുകയും, നീണ്ട നാളുകൾ കേടുകൂടാതെ സൂക്ഷിച്ചു വെക്കുവാനും വേണ്ടി പലതരത്തിലുള്ള വിഷപദാർത്ഥങ്ങൾ ആണ് ഇവയിൽ തളിക്കുകയും കുത്തി വെക്കുകയും ചേർക്കുകയും ചെയ്യുന്നത്. ഇക്കൂട്ടത്തിൽ പ്രധാനമായി ഉള്ളതാണ് മുന്തിരി. മുന്തിരി മാർക്കറ്റിൽ നിന്നും വാങ്ങിയതിനു ശേഷം ചെറിയ രീതിയിൽ മാത്രം കഴുകി ആണ് ഉപയോഗിക്കു...

കുട്ടികൾ കൂടുതൽ സമയം പഠനത്തിനായി ചെലവഴിച്ചിട്ടും മാർക്കു കുറച്ചേ ലഭിക്കുന്നുള്ളു. എന്തു കൊണ്ടാകാം?.

കുട്ടികൾ കൂടുതൽ സമയം പഠനത്തിനായി ചെലവഴിച്ചിട്ടും മാർക്കു കുറച്ചേ ലഭിക്കുന്നുള്ളു. എന്തു കൊണ്ടാകാം?. ശരാശരിയിൽ കവിഞ്ഞ ബുദ്ധിയുണ്ടായിട്ടും പഠനത്തിനായി സമയം ഏറെ ചെലവഴിച്ചിട്ടും. മാർക്ക് വളരെ കുറവേ ലഭിക്കാനിടയാക്കുന്നത് പ്രധാനമായി രണ്ടു കാരണം കൊണ്ടാകാം ഒന്നു പഠന വൈകല്യം രണ്ടു പഠന പിന്നോക്കാവസ്ഥയുമാണ്. ഇവ തമ്മിലുളള വ്യത്യാസം വ്യക്തമായി തിരിച്ചറിയണം. പഠന വൈകല്യമെന്നാൽ വിവരങ്ങള്‍ സ്വീകരിക്കാനും സംസ്ക്കരിക്കാനും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് അയയ്ക്കാനുമുള്ള തലച്ചോറിന്‍റെ, ശേഷിയെ ബാധിക്കുന്ന ഒരു നാഡീ സംബന്ധമായ അവസ്ഥയാണ്. പഠന വൈകല്യമുള്ള ഒരു കുട്ടിക്ക് വായിക്കാനും എഴുതാനും സംസാരിക്കാനും കേൾക്കാനും ,കണക്കിലെ സിദ്ധാന്തങ്ങളും മറ്റും മനസിലാക്കാനും ബുദ്ധിമുട്ടുണ്ടായേക്കാം. ആദ്യ ഘട്ടത്തിൽ തിരിച്ചറിഞ്ഞെന്നു വരില്ല . 👉 പഠന വൈകല്യങ്ങൾ മൂന്നു രീതിയിലാണ് പ്രകടമാകുന്നത്!. ഡിസ്ലെക്സിയ, ഡിസ് ഗ്രാഫിയ, ഡിസ്കാല്ക്കുലിയ, കുടാതെ ഡിസ്പ്രാക്സിയ എന്നൊരു അവസ്ഥ കൂടിയുണ്ട് !..ഇങ്ങനെയുള്ള ഒരു കൂട്ടം തകരാറുകളാണ് പഠനത്തെ പിന്നോക്കം കൊണ്ടുപോകുന്നത്. ഇക്കൂട്ടത്തിലെ ഒരോ തരം തകരാറും മറ്റേതിനെങ്കിലുമൊപ്പവും ...

മോട്ടിവേഷൻ ചിന്തകൾ

ഒരാള്‍ സമാധാനം അന്വേഷിച്ച്‌ ലോകം മുഴുവനും അലഞ്ഞു. ചുറ്റുമുള്ള മനുഷ്യരില്‍ നിന്നുമേറ്റ മുറിവില്‍ നിന്നും ചോരയൊഴുക്കിക്കൊണ്ട്. ഓരോ കാലടി വക്കുമ്പോഴും പൊള്ളിക്കൊണ്ട്. പക്ഷേ, എവിടെ നിന്നും അയാള്‍ക്ക് സമാധാനം ലഭിച്ചേയില്ല. അലഞ്ഞലഞ്ഞ് അയാള്‍ മടുത്തു. ഒടുക്കം ഒരിടത്ത് വച്ച്‌ അയാള്‍ തന്റെയുള്ളിലേക്ക് നോക്കി. തന്റെ ശരീരത്തിലെ ഓരോ അണുവും അയാള്‍ തൊട്ടറിഞ്ഞു. അതിലെ, ആനന്ദങ്ങള്‍, വേദനകള്‍... പിന്നീടയാള്‍ മനസ്സിലേക്ക് നോക്കി. അവിടെ അതു വരെ സ്പര്‍ശിക്കാതെ കിടന്ന ഒരേയൊരു രൂപം തന്റേതു തന്നെ ആയിരുന്നു. അയാളതിനെ സ്‌നേഹിക്കാന്‍ ശ്രമിച്ചു,  ഇന്നത്തെ ഏറ്റവും മികച്ച ഓഫറുകൾ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക എളുപ്പമായിരുന്നില്ല. അകത്തേക്ക് ഓടിയടുക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം പുറംലോകത്തിന്റെ ചൂട് അയാളെ പൊള്ളിച്ചു കൊണ്ടേയിരുന്നു. തന്നോടു തന്നെയുള്ള വെറുപ്പും ആത്മനിന്ദയും കൊണ്ട് ഉള്ളം കയ്ച്ചു. പക്ഷേ, പതുക്കെ പതുക്കെ അയാള്‍ തന്റെയുള്ളിലെ, താനതു വരെ അപരിചിതത്വം നടിച്ചു നിന്നിരുന്ന തന്നെത്തന്നെ കണ്ടെത്തി, വാരിപ്പുണര്‍ന്നു... തന്നെ സ്‌നേഹിക്കാം എന്നായപ്പോള്‍ അയാള്‍ക്ക് ചുറ്റുമുള്ള ലോകത്തെ സ്‌നേഹിക്കാമെന...

സൗന്ദര്യത്തിന് മാത്രമല്ല റോസ് വാട്ടർ, ആരോഗ്യത്തിനും ഗുണം ചെയ്യും

സൗന്ദര്യത്തിന് മാത്രമല്ല റോസ് വാട്ടർ, ആരോഗ്യത്തിനും ഗുണം ചെയ്യും  തലമുറകളായി നമുക്ക് കൈമാറി വന്ന സൗന്ദര്യ കൂട്ടുകളിൽ ഒന്നാണ് റോസ് വാട്ടർ. ചർമ്മകാന്തി മെച്ചപ്പെടുത്താൻ ഒഴിച്ചുകൂടാനാകാത്ത ഒരു ചേരുവ. ഒരു പ്രകൃതിദത്ത ടോണർ ആണ് റോസ് വാട്ടർ എന്ന് നിസംശയം പറയാം. ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കുന്നതോടൊപ്പം ചർമ്മ സുഷിരങ്ങൾ ശുദ്ധീകരിക്കാനും സഹായിക്കുന്നുണ്ട്. കൂടാതെ ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുളളതിനാല്‍ ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ വരുന്ന ചുളിവുകള്‍ നീക്കം ചെയ്യാനും റോസ് വാട്ടര്‍ സഹായിക്കും. ഏതുതരം ചര്‍മ്മത്തിനും റോസ് വാട്ടര്‍ അനുയോജ്യമാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്തുകൊണ്ടാണ് റോസ് വാട്ടർ അഥവാ പനിനീരിന് സൗന്ദര്യ പരിചരണ രീതികളിൽ ഇത്രമാത്രം പ്രാധാന്യം ലഭിക്കുന്നത്? അതിനുള്ള ഉത്തരം ലളിതമാണ്. റോസ് വാട്ടറിന് അത്രമാത്രം ഗുണങ്ങൾ ആണുള്ളത്. കാരണം ഇത് സൗന്ദര്യവർദ്ധനവിനുള്ള ഒരു മാന്ത്രിക ഔഷധമാണ്. വരണ്ടതോ കോമ്പിനേഷൻ ചർമ്മമോ ഏത് തന്നെയായാലും സൗന്ദര്യ കൂട്ടുകളിൽ റോസ് വാട്ടർ ചേർക്കാവുന്നതാണ്. ചർമ്മത്തിനും മുടിയ്ക്കും റോസ് വാട്ടർ മികച്ചതാണ്. എന്നാൽ ഇത...

നിങ്ങള്‍ക്ക് ഓവര്‍ട്രെയിനിങ് സിൻഡ്രോം ഉണ്ടോ? ശരീരത്തെ തിരിച്ചറിഞ്ഞ് വേണം വ്യായാമവും

ആരോഗ്യകരമായ ശരീരം കാത്തുസൂക്ഷിക്കുന്നതില്‍ വ്യായാമത്തിന്റെ പങ്ക് വളരെവലുതാണ്. അപ്പോഴും സ്വന്തം ശരീരത്തെ അറിഞ്ഞ് വ്യായാമം ചെയ്യുക എന്നതും പ്രധാനമാണ്. പ്രത്യേകിച്ച്‌ ജിമ്മിലും മറ്റും പോയി കഠിനമായ വ്യായാമം ആരംഭിക്കുന്നതിന് മുമ്ബ് വിദഗ്ധാഭിപ്രായം തേടുകയും വേണ്ട പരിശോധനകള്‍ നടത്തുകയും ചെയ്യേണ്ടതാണ്. അടുത്തിടെ ജിമ്മില്‍ വർക്കൗട്ട് ചെയ്യുന്നതിനിടെയുണ്ടായ ഹൃദയാഘാത മരണങ്ങളില്‍ പലതിനുംപിന്നില്‍ തിരിച്ചറിയപ്പെടാതെ പോകുന്ന ഹൃദ്രോഗപ്രശ്നങ്ങള്‍ ആണെന്നാണ് വിദഗ്ധർ പറയുന്നത്. ഈയടുത്താണ് ഹിമാചല്‍പ്രദേശില്‍ നിന്നുള്ള ഒരു മുപ്പത്തിയഞ്ചുകാരൻ വർക്കൗട്ടിനിടെ ഹൃദയാഘാതമുണ്ടായി മരിച്ചത്. കഠിന വ്യായാമം ഹൃദയസ്തംഭനത്തിന് കാരണമാകുമെന്ന് ഡോ. ദീപക് കൃഷ്ണമൂർത്തി എക്സില്‍ കുറിക്കുന്നു. അമിതമായി വ്യായാമം ചെയ്യുന്നതിനെ ഓവർട്രെയിനിങ് സിൻഡ്രോം എന്നാണ് പറയുന്നത്. അതികഠിനമായ വ്യായാമങ്ങളില്‍ മുഴുകുകയും അതില്‍ നിന്ന് ഒരു വീണ്ടെടുപ്പ് നടത്താൻ ശരീരത്തെ അനുവദിക്കാതെ വീണ്ടും വ്യായാമത്തിലേക്ക് തന്നെ തിരികെപ്പോവുകയും ചെയ്യുന്നതിനെയാണ് ഓവർട്രെയിനിങ് സിൻഡ്രോം എന്നുപറയുന്നത്. ഇത് ശാരീരികവും മാനസികവുമായ ഒട്ടേറെ പ...

പുത്തൻ കാറുകളിലെ ഈ ജനപ്രിയ ഫീച്ചര്‍ മരണക്കെണിയെന്ന് പഠനം! ഉടൻ നീക്കം ചെയ്യാൻ നിര്‍ദ്ദേശം

  ഇപ്പോൾ കുറച്ച്‌ വർഷങ്ങളായി, കാറുകള്‍ ഫീച്ചറുകളുടെ കാര്യത്തില്‍ വളരെയധികം പുരോഗമിച്ചിട്ടുണ്ട്. പഴയകാല ബട്ടണുകള്‍ ഡാഷ്‌ബോർഡുകളില്‍ നിന്ന് അപ്രത്യക്ഷമാവുകയാണ്, പകരം വലിയ ടച്ച്‌സ്‌ക്രീനുകള്‍ വരുന്നു. ഇന്ന് കാറിനുള്ളില്‍ ഇരിക്കുന്നത് ഒരു സിനിമാ തിയേറ്ററില്‍ ഇരിക്കുന്നതുപോലെയാണ്. വിലകൂടിയ കാറുകളിലെ മിക്കവാറും എല്ലാ ഫീച്ചറുകളും ഇപ്പോള്‍ ടച്ച്‌സ്‌ക്രീൻ വഴിയാണ് പ്രവർത്തിക്കുന്നത്. എന്നാല്‍ ഈ ആധുനിക ഫീച്ചർ ഇപ്പോള്‍ പലരുടെയും ജീവൻ അപകടത്തിലാക്കുന്നു എന്നാണ് പുതിയ റിപ്പോർട്ടുകള്‍. ഇതുസംബന്ധിച്ച്‌ ഓസ്‌ട്രേലിയയുടെ സുരക്ഷാ ഏജൻസിയായ എഎൻസിഎപിയും യൂറോപ്യൻ സുരക്ഷാ ഏജൻസിയായ യൂറോ എൻസിഎപിയും അടുത്തിടെ ഒരു പ്രധാന പ്രഖ്യാപനം നടത്തി. 2026 മുതല്‍, ഹെഡ്‌ലൈറ്റുകള്‍, വൈപ്പറുകള്‍ തുടങ്ങിയ അവശ്യ സവിശേഷതകള്‍ക്കായി ടച്ച്‌സ്‌ക്രീനുകള്‍ക്ക് പകരം പഴയ ഫിസിക്കല്‍ ബട്ടണുകള്‍ നല്‍കാൻ സുരക്ഷാ ഏജൻസികള്‍ കാർ കമ്പനികളോട് ആവശ്യപ്പെട്ടു. യൂറോപ്പിലും സമാനമായ ആവശ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ക്രാഷ് ടെസ്റ്റുകളെ മാത്രമല്ല, ഡ്രൈവിംഗ് സമയത്ത് അവയുടെ ഡിസൈൻ എത്രത്തോളം സുരക്ഷിതമാണെന്നതിനെയും അടിസ്ഥാനമാക്കി കാറുകള്‍ക്ക് ഇപ്പോള്‍ സുരക്ഷ...

ഉയര്‍ന്ന യൂറിക് ആസിഡ്; കൈകളിലും കാലുകളിലും കാണപ്പെടുന്ന ലക്ഷണങ്ങള്‍

നമ്മുടെ ശരീരത്തില്‍ വച്ച്‌ പ്യൂറൈനുകള്‍ എന്ന രാസവസ്തുക്കള്‍ വിഘടിച്ചുണ്ടാകുന്ന ഉല്‍പന്നമാണ് യൂറിക് ആസിഡ്. ഇതിന്‍റെ തോത് ശരീരത്തില്‍ അധികമാകുമ്ബോള്‍ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്ക് വേദന സൃഷ്ടിക്കാം. യൂറിക് ആസിഡ് കൂടിയാല്‍ ശരീരം പല ലക്ഷണങ്ങളും പ്രകടിപ്പിക്കും. അത്തരത്തില്‍ യൂറിക് ആസിഡ് കൂടുമ്ബോള്‍ കൈകളിലും കാലുകളിലും കാണപ്പെടുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 1. കാല്‍വിരലുകളിലും ഉപ്പൂറ്റിയുടെയും ഭാഗത്തെ സ്ഥിരമായ വേദന ശരീരത്തില്‍ യൂറിക് ആസിഡ് കൂടുമ്ബോള്‍ അവ കാല്‍വിരലുകളിലും ഉപ്പൂറ്റിയുടെയും ഭാഗത്ത് അടിഞ്ഞു കൂടി അവിടെ വേദന സൃഷ്ടിക്കാം. 2. സന്ധി വേദന യൂറിക് ആസിഡ് അധികമാകുമ്ബോള്‍ അവ സന്ധികളില്‍ അടിഞ്ഞു കൂടി കാലുകള്‍ക്ക് മാത്രമല്ല, കൈകളിലും വേദന സൃഷ്ടിക്കാം. 3. സന്ധികള്‍ക്ക് ചുറ്റുമുള്ള ചർമ്മത്തിലെ മാറ്റങ്ങള്‍ സന്ധികള്‍ക്ക് ചുറ്റും അസാധാരണമായ എന്തെങ്കിലും മുഴകളോ തടിപ്പ് നിക്ഷേപങ്ങളോ കാണുന്നതും യൂറിക് ആസിഡ് കൂടിയതിന്‍റെ സൂചനയാകാം. പ്രത്യേകിച്ച്‌ കൈ വിരലുകളില്‍ ചുവന്ന പാടുകളും നീരും കാണപ്പെടാം. 4. കാലുകളില്‍ കാണപ്പെടുന്ന നീര് കാലുകളില്‍ നീര്, കാലുകളുടെ പത്തിക്ക് ...