പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം ശരീരത്തിലെത്തിലെയാല് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനങ്ങൾ
പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം ശരീരത്തിലെത്തിലെയാല് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനേക്കുറിച്ച് ഗവേഷണങ്ങള്‍ വന്നിട്ടുണ്ട്.
വലുപ്പം കുറവായതിനാല്‍ മനുഷ്യകോശങ്ങളിലേക്കും രക്തത്തിലേക്കും എളുപ്പം കടക്കുന്ന ഇവ പ്ലാസന്റവഴി ഗർഭസ്ഥശിശുവിലേക്ക് വരെ എത്തുന്നതിനേക്കുറിച്ചും അടുത്തിടെ പഠനം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ പ്ലാസ്റ്റിക് കുപ്പിയില്‍ വെള്ളം കുടിക്കുന്നത് രക്തസമ്മർദം വർധിക്കാൻ ഇടയാക്കും എന്ന പഠനമാണ് പുറത്തുവന്നിരിക്കുന്നത്.
പ്ലാസ്റ്റിക് കുപ്പികളില്‍ നിന്ന് വെള്ളം കുടിക്കുന്നതിലൂടെ മൈക്രോപ്ലാസ്റ്റിക്കുകള്‍ രക്തപ്രവാഹത്തിലെത്തുകയും രക്തസമ്മർദത്തിന് ഇടയാക്കുകയും ചെയ്യുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.ഓസ്ട്രിയയിലെ ഡാന്യുബ് പ്രൈവറ്റ് സർവകലാശാലയിലെ മെഡിസിൻ വിഭാഗം ഗവേഷകരാണ് പഠനം നടത്തിയത്. പ്ലാസ്റ്റിക് കുപ്പിയില്‍ നിന്നുള്ള വെള്ളംകുടിക്കുന്നത് കുറയ്ക്കുന്നതിലൂടെ ഇക്കാരണംകൊണ്ടുണ്ടാകുന്ന രക്തസമ്മർദത്തിന്റെ തോത് കുറയ്ക്കാനാകുമെന്നും ഗവേഷകർ പറയുന്നുണ്ട്.
മൈക്രോപ്ലാസ്റ്റിക് ശരീരത്തിലേക്ക് പ്രവേശിക്കുന്നത് തടയാനായി പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളം കുറയ്ക്കുകയും പൈപ്പ് വെള്ളം തിളപ്പിച്ചോ ഫില്‍റ്റർ ചെയ്തോ ഉപയോഗിക്കണമെന്നും ഗവേഷകർ പറയുന്നുണ്ട്. മൈക്രോപ്ലാസ്റ്റിക്കുക്കള് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും ഇടയാക്കുന്നതിനേക്കുറിച്ച് അടുത്തിടെ പഠനം പുറത്തുവന്നിരുന്നു. രക്തധമനികളില്‍ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയതോടെയാണ് ഇത് ഹൃദയാഘാത-പക്ഷാഘാത സാധ്യതകള്‍ വർധിപ്പിക്കുമെന്ന് കാംപാനിയ സർവകലാശാലയില്‍ നിന്നുള്ള ഗവേഷകർ വ്യക്തമാക്കിയത്.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.