നമ്മുടെ ചിന്തകൾക്ക് നമ്മുടെ മനസ്സുമായി അഭേദ്യമായ ബന്ധമാണുള്ളത്. നമ്മുടെ മനസ്സാണു നമ്മെ നയിക്കുന്നത്. നമ്മുടെ എല്ലാ നേട്ടങ്ങളുടേയും ആരംഭം തീവ്രമായ ആഗ്രഹങ്ങളിൽ നിന്നാണ്. അത് പോലെ തിരിച്ചും...എന്തെങ്കിലും നേടുന്നതിന് വേണ്ടി ഒരു ലക്ഷ്യം മുൻനിർത്തി തീവ്രമായി നിങ്ങൾ ആഗ്രഹിച്ചാൽ തീർച്ചയായും അത് നിങ്ങളെ തേടി വരിക തന്നെ ചെയ്യും.
നമുക്ക് നമ്മെ കുറിച്ചുള്ള ധാരണകൾ തന്നെയാണ് ഒരു പരിധി വരെ നമ്മെ രൂപപ്പെടുത്തുന്നതും. അത് പോലെ നമ്മുടെ പല രോഗങ്ങളും നമ്മുടെ മനസ്സിന്റെ നെഗറ്റീവ് ചിന്തകൾ മൂലം രൂപപ്പെടുന്നവയാണ്.മനസ്സിലെ തെറ്റായ ചിന്തയാണ് എല്ലാ രോഗത്തിനും കാരണം.നമ്മുടെ മനസ്സിന്റെ ശക്തി എന്ന് പറയുന്നത് വളരെ വലിയൊരു കാര്യം തന്നെ ആണ്."ഒരാഴ്ചക്കുള്ളിൽ മരിക്കും" എന്ന് ഡോക്ടർമാർ വിധിയെഴുതിയ സ്റ്റീഫൻ ഹോക്കിംഗ്സ് എന്ന മഹാ ശാസ്ത്രജ്ഞൻ വളരെ വർഷങ്ങൾക്കു ശേഷമാണ് മരിച്ചത്. അത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം കൊണ്ടായിരുന്നു.
ഒരു സംഭവകഥ പറയാം ;അമേരിക്കയിലെ ഒരു യൂണിവേഴ്സിറ്റിയിൽ വെച്ച് ഉച്ചസമയത്ത് ഒരു കുട്ടി കുഴഞ്ഞു വീഴുകയും അവനെ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. വിശദമായ പരിശോധനയിൽ വയറ്റിൽ വിഷം എത്തിയിട്ടുണ്ട് എന്ന് മനസ്സിലായി.അബോധാവസ്ഥയിലായ അവനോട് കാര്യങ്ങൾ ചോദിച്ചറിയാൻ കഴിയാത്തതിനാൽ അവൻ അന്ന് കഴിച്ച ഭക്ഷണത്തെ കുറിച്ച് കൂടെ ഉള്ളവരോട് അന്വേഷിച്ചു.
അവൻ പത്തുമണിക്ക് കൂട്ടുകാരുടെ കൂടെ ബർഗർ കഴിച്ചിരുന്നു എന്നു പറഞ്ഞപ്പോൾ ആ ബർഗറിൽ നിന്നാവും വിഷബാധയേറ്റിട്ടുണ്ടാവുക എന്ന് ചിന്തിച്ച് ഡോക്ടർമാർ അനുമാനത്തിൽ എത്തി. എന്നാൽ ഈ വാർത്ത വളരെ പെട്ടെന്ന് കോളേജിൽ വ്യാപിക്കുകയും അന്ന് രാവിലെ ബർഗർ കഴിച്ച പലർക്കും തന്നെ ചർദ്ദിയും കുഴഞ്ഞു വീഴുകയും, അബോധാവസ്ഥയിൽ ആവുകയും ചെയ്തു. നൂറിലധികം പേർ വൈകുന്നേരമാകുമ്പോഴേക്കും ഹോസ്പിറ്റലിൽ ആവുകയും ചെയ്തു.
എന്നാൽ രാത്രി ബോധം വന്നപ്പോഴാണ് ആദ്യം വീണ കുട്ടി പറഞ്ഞത് 'ബർഗർ കഴിച്ചതുകൊണ്ടല്ല ഞാൻ വിഷം കഴിച്ച് ആത്മഹത്യാശ്രമം' നടത്തിയതാണെന്ന്. അപ്പോൾ നല്ല ബർഗർ കഴിച്ച ചിലർ എങ്ങനെ ആസന്ന നിലയിലായി?എങ്ങനെയാണ് ഇത്രയും പേർക്ക് ചർദ്ദി വന്നതും അബോധാവസ്ഥയിലായതും? കുറച്ചു പേർ ആസന്ന നിലയിൽ ആയതും?
"ഞാൻ കഴിച്ചത് വിഷമാണ്" എന്ന് ശക്തമായി മനസ്സു പറഞ്ഞാൽ അത് ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നു ഏന്നതാണ് യാഥാർഥ്യം.
ആധുനിക ശാസ്ത്രം ഇന്ന് ഷുഗറിനും മറ്റും പുതിയ അളവുകോലുകൾ കൊണ്ടുവന്നു. യഥാർത്ഥത്തിൽ നിങ്ങൾ ആരോഗ്യവാനാണെങ്കിലും ഇന്ന് നിങ്ങളുടെ രക്തം പരിശോധിച്ചതിനു ശേഷം പ്രമേഹരോഗിയാണ് എന്ന് ഡോക്ടർ പ്രഖ്യാപിക്കുമ്പോൾ തന്നെ നിങ്ങളുടെ മനസ്സ് അത് ഏറ്റെടുക്കുകയും അന്നു മുതൽ ഒരു രോഗിയായി നിങ്ങൾ ജീവിക്കുകയും ചെയ്യുന്നു.
നമ്മുടെ മനസ്സാണു നമ്മെ നയിക്കുന്നത്.നമ്മുടെ എല്ലാ നേട്ടങ്ങളുടേയും ആരംഭം തീവ്രമായ ആഗ്രഹങ്ങളിൽ നിന്നാണ്. അത് പോലെ തിരിച്ചും...എന്തെങ്കിലും നേടുന്നതിന് വേണ്ടി ഒരു ലക്ഷ്യം മുൻനിർത്തി തീവ്രമായി നിങ്ങൾ ആഗ്രഹിച്ചാൽ തീർച്ചയായും അത് നിങ്ങളെ തേടി വരിക തന്നെ ചെയ്യും.നമുക്ക് ആഗ്രഹങ്ങൾ എന്തിനോടും ആകാം.പക്ഷെ നമുക്കർഹിക്കുന്നതു മാത്രം ആഗ്രഹിച്ചാൽ തീരാവുന്നതേയുള്ളൂ ജീവിതത്തിലെ പലപ്രശ്നങ്ങളും.
നമ്മുടെ ചില ആഗ്രഹങ്ങളും പ്രതീക്ഷകളും സഫലമായില്ലെന്ന് കരുതി സങ്കടപ്പെടു മ്പോൾ ഓർക്കുക ..ഒന്ന് ആഗ്രഹിക്കാൻ പോലും അവകാശമില്ലാത്തവരും ഉണ്ട് ഈ ഭൂമിയിൽ നമുക്ക് ചുറ്റും.അടുത്തുള്ളവയെ അവഗണിച്ചുകൊണ്ട് അകലങ്ങളിലുള്ള സുഖവും സന്തോഷവും തേടിപ്പോകുന്നത് തികച്ചും വിഡ്ഢിത്തമാണ് .അവനവനിൽ നിന്നും ഒന്നും പഠിക്കാത്തവന് അന്യരിൽ നിന്നും നേടാൻ കഴിയില്ല.